Latest NewsIndia

‘ സിങ്കകുട്ടിയെ ‘ സ്വീകരിക്കാനൊരുങ്ങി തമിഴ്നാട്

രാവിലെ തമിഴ്‌നാട്ടിലെ ഹോം ഗാര്‍ഡുകള്‍ ചെന്നൈയിലെ കലികാംബാള്‍ ക്ഷേത്രത്തില്‍ അഭിനന്ദിനായി ഇന്ന് പ്രത്യേക നന്ദി പ്രാര്‍ത്ഥന നടത്തിയിരുന്നു.

ചെന്നൈ : ഒരു രജനികാന്ത് സിനിമ റിലീസായ പ്രതീതിയാണ് ചെന്നൈയിലെ അഭിനന്ദന്റെ വീടിനു മുന്നിൽ. പടക്കം പൊട്ടിച്ചും,മധുരപലഹാരങ്ങൾ വിതരണം ചെയ്തും,വർണപ്പൊടികൾ വിതറിയും തമിഴ്നാട്ടുകാർ ആഘോഷിക്കുകയാണ് തങ്ങളുടെ പ്രിയ ‘ സിങ്കകുട്ടി ‘ വരവ്.അഭിനന്ദന്റെ മാതാപിതാക്കൾ വ്യാഴാഴ്ച രാത്രി തന്നെ ഡൽഹിയിലേക്കു പോയെങ്കിലും അവർ താമസിക്കുന്ന മാടംപക്കം ജൽവായു വിഹാറിലെ വീടിനു മുന്നിൽ ജനക്കൂട്ടം തിക്കി തിരക്കുന്നുണ്ടായിരുന്നു.രാവിലെ തമിഴ്‌നാട്ടിലെ ഹോം ഗാര്‍ഡുകള്‍ ചെന്നൈയിലെ കലികാംബാള്‍ ക്ഷേത്രത്തില്‍ അഭിനന്ദിനായി ഇന്ന് പ്രത്യേക നന്ദി പ്രാര്‍ത്ഥന നടത്തിയിരുന്നു.

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ജന്മനാടായ തിരുവണ്ണാമലയും അദ്ദേഹം ഇപ്പോള്‍ താമസിക്കുന്ന ചെന്നൈയും അഭിമാന പുത്രന്റെ മടങ്ങിവരവ് ആഘോഷമാക്കിയത് പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും വര്‍ണപ്പൊടികള്‍ വാരി വിതറിയും. അഭിനന്ദന്‍, അങ്ങയെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നെഴുതിയ ബാനറുകളുമായാണു കുട്ടികളെത്തിയത്.തിരുവണ്ണാമലയിലെ ജൈനക്ഷേത്രങ്ങളില്‍ ഇന്നലെയും പൂജ നടന്നു.ചെന്നൈ പാരിസിലെ പ്രസിദ്ധമായ കാളികാംപല്‍ കോവിലില്‍ തമിഴ്‌നാട് ഹോം ഗാര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയ പൂജയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

സുരക്ഷിതനായി തിരിച്ചെത്തുന്നതിനായി അഭിനന്ദന്റെ ഫൊട്ടോയുള്‍പ്പെടെ വച്ചായിരുന്നു പൂജ. അഭിനന്ദന്റെ മാതാപിതാക്കള്‍ വ്യാഴാഴ്ച രാത്രി തന്നെ ഡല്‍ഹിയിലേക്കു പോയെങ്കിലും അവര്‍ താമസിക്കുന്ന മാടംപക്കം ജല്‍വായു വിഹാറിലെ വീടിനു മുന്നില്‍ ആഘോഷത്തിനു കുറവുണ്ടായില്ല. വാര്‍ഡ് കൗണ്‍സിലറുള്‍പ്പെടെ നേതൃത്വം നല്‍കാനെത്തി. ജല്‍വായു വിഹാര്‍ എയര്‍ഫോഴ്‌സ് കോളനിയിലെ സുരക്ഷാ ജീവനക്കാരന്‍ ജനാര്‍ദനും ആഘോഷം കുറച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button