കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വടിവെപ്പ് കേസില്‍ മുംബൈ അധോലോക കുറ്റവാളി രവി പൂജാരി മുഖ്യപ്രതിയാക്കിയുള്ള ആദ്യ കുറ്റപത്രം ക്രൈബ്രാഞ്ച് സമര്‍പ്പിച്ചു. ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു വെടിവെപ്പ് എന്നാണ് കുറ്റപത്രത്തില്‍ സൂചിപ്പിച്ചിരിക്കുന്നു. കേസില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ രവി പൂജാരിയെ കണ്ടെത്താനായി പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.
തുടര്‍ന്ന് അന്താരാഷ്ട്ര ബന്ധങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായതോടെ രാജ്യാന്തര ഏജന്‍സികളുടെ സഹായം തേടാനും പോലീസ് തീരുമാനിച്ചിരുന്നു. കഴിഞ്ഞ ഡിസംബര്‍ 15നാണ് കൊച്ചി കടവന്ത്രയിലുള്ള നയില്‍ ആര്‍ടിസ്ട്രി ബ്യൂട്ടി പാര്‍ലറിന് നേര്‍ക്ക് ആക്രമണം നടന്നത്. ബൈക്കിലെത്തിയ രണ്ട് പേര്‍ സ്ഥാപനത്തിന് നേര്‍ക്ക് വെടിയുതിര്‍ത്ത ശേഷം രക്ഷപെടുകയായിരുന്നു. കേസില്‍ മഹാരാഷ്ട്ര, ഗോവ, ആന്ധ്രാ പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് പങ്കുണ്ടെന്ന കണ്ടെത്തിയിരുന്നു. തുടര്‍ന്ന് രവി പൂജാരി ഉള്‍പ്പെടുന്ന അധോലോകസംഘത്തിന് കേസില്‍ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഫോണ്‍ കോളുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതൊക്കെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
Post Your Comments