KeralaLatest NewsNewsIndiaCrime

ഇതെന്ത് കഥ! അഭിഭാഷകനേയും കോടതിയേയും ഞെട്ടിച്ച് രവി പൂജാരി; സിനിമാ സ്റ്റൈലിൽ ഡയലോഗ്, അന്തംവിട്ട് കോടതിമുറി

'കുറച്ച്‌ കാര്യം കൂടി പറയാനുണ്ട്, എന്നെ പൊലീസ് കസ്റ്റഡിയില്‍ വിടണം'; കോടതിയെ ഞെട്ടിച്ച്‌ അധോലോക നേതാവ്

അധോലോക കുറ്റവാളി രവി പൂജാരിയുടെ കേസ് പരിഗണിച്ച കോടതിയിൽ നാടകീയ രംഗങ്ങൾ. പൊലീസ് കസ്റ്റഡി നീട്ടരുതെന്ന് രവി പൂജാരിയുടെ അഭിഭാഷകന്‍ വാദിക്കുന്നതിനിടെ സ്വന്തം അഭിഭാഷകനേയും കോടതിയേയും അമ്പരപ്പിച്ച് അധോലോക നായകൻ. തന്നെ പൊലീസ് കസ്റ്റഡിയില്‍ തുടരാന്‍ അനുവദിക്കണമെന്നാണ് രവി പൂജാരി കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

രവി പൂജാരിയുടെ പെട്ടന്നുള്ള മനംമാറ്റം കണ്ട് അന്ധാളിച്ച് നിന്നത് ഇയാൾക്ക് വേണ്ടി വാദിച്ച അഭിഭാഷകനാണ്. പൊലീസ് കസ്റ്റഡി നീട്ടരുതെന്ന് രവി പൂജാരിയുടെ അഭിഭാഷകന്‍ വാദിക്കുന്നതിനിടെയാണ് പൂജാരി തന്നെ മുന്നോട്ട് വന്ന് പൊലീസിനൊപ്പം പോയ്ക്കോളാമെന്ന് കോടതിയെ അറിയിച്ചത്. ഇതേ തുടര്‍ന്ന് പൂജാരിയുടെ കസ്റ്റഡി മാര്‍ച്ച്‌ 15 വരെ നീട്ടി.

Also Read:22 വർഷത്തെ പൗരോഹിത്യം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്ന് പുരോഹിതൻ; കത്തോലിക്കാ സഭ ഞെട്ടലിൽ

ചൊവ്വാഴ്ചയാണ് രവി പൂജാരിയെ മുംബൈ സ്പെഷ്യല്‍ കോടതിയില്‍ ഹാജരാക്കിയത്. അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായെന്നും പ്രതിയെ ചോദ്യം ചെയ്യാന്‍ കുറച്ച് ദിവസം കൂടി അനുവദിച്ച് നൽകണമെന്നായിരുന്നു പൊലീസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഇതിനെ രവി പൂജാരിയുടെ അഭിഭാഷകന്‍ എതിര്‍ത്തു. അപ്പോഴാണ്, രവി പൂജാരി ഇടയ്ക്ക് കയറി ‘ഞാൻ പൊലീസിൻ്റെ കൂടെ പൊയ്ക്കോളാമെന്ന്’ ഉച്ചത്തിൽ സിനിമാ സ്റ്റൈലിൽ ഡയലോഗ് അടിച്ചത്. പൊലീസിന്‍റെ ഭാഗത്ത് നിന്ന് മോശമായ യാതൊരു പെരുമാറ്റവും ഇല്ലെന്നും പൂജാരി ജഡ്ജിയെ അറിയിക്കുകയായിരുന്നു. അന്വേഷണ സംഘത്തോട് കുറച്ച്‌ കാര്യങ്ങള്‍ കൂടി പങ്കുവെക്കാനുണ്ടെന്നും അധോലോക നായകന്‍ പറഞ്ഞു. തുടര്‍ന്നാണ് കസ്റ്റഡി നീട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button