KeralaLatest NewsNews

ബ്യൂട്ടിപാർലർ വെടിവയ്പ് കേസ്; മുഖ്യപ്രതി രവി പൂജാരിയെ ഉടൻ കൊച്ചിയിലെത്തിക്കും

കൊച്ചി ക്രൈംബ്രാഞ്ചിന്റെ ആവശ്യ പ്രകാരമാണ് നടപടി

ബ്യൂട്ടിപാർലർ വെടിവയ്പ് കേസിൽ മുഖ്യപ്രതി രവി പൂജാരിയെ കൊച്ചിയിൽ എത്തിക്കാൻ കോടതി ഉത്തരവ്. രവി പൂജാരിയെ എറണാകുളം എസിജെഎം കോടതിയിൽ ഹാജരാക്കാൻ ബംഗളൂരു കോടതിയാണ് ഉത്തരവിട്ടത്. കൊച്ചി ക്രൈംബ്രാഞ്ചിന്റെ ആവശ്യ പ്രകാരമാണ് രവി പൂജാരിയെ കൊച്ചിയിലെത്തിക്കാൻ ബംഗളൂരു കോടതി അനുവദിച്ചത്.

അതേസമയം, കൊലപാതകം അടക്കമുള്ള കേസിൽ തെളിവെടുപ്പിനായി രവി പൂജാരിയെ ഇന്ന് മുംബൈയിൽ എത്തിച്ചു. തിരികെ മാർച്ച് ഏട്ടിന് ബാംഗ്ലൂരിൽ എത്തിച്ചേക്കും. മാർച്ച് എട്ടാം തിയതി കോടതിയിലെത്തിച്ച ശേഷം രവി പൂജാരിയെ പത്ത് ദിവസത്തേക്ക് കൊച്ചി ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങും. തുടർന്നായിരിക്കും ചോദ്യം ചെയ്യലിന് വിധേയനാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button