കൊച്ചി: ഇഷ്ട ഭക്ഷണം കിട്ടാത്തതിന്‍റെ പരാതി പങ്കുവെച്ച് രവി പൂജാരി. പൊലീസ് അറസ്റ്റ് ചെയ്ത് കാര്യങ്ങൾ ഇത്രത്തോളമായ സ്ഥിതിക്ക് ചിക്കനോ മട്ടനോ ഒക്കെ ആഹാരമായി തരാൻ പറയണമെന്നാണ് രവി പൂജാരിയുടെ ആവശ്യം. ഇഡ്ഡലിയും ദോശയും കഴിച്ച് മടുത്തെന്നും അധോലോക കുറ്റവാളി പറയുന്നു. നല്ല നിലയിൽ ജീവിച്ച ആളാണ്. അതിന് വേണ്ട ചെലവ് എത്രയാണെങ്കിലും മുടക്കാൻ തയ്യാറാണ്. ആഴ്ചയിൽ രണ്ട് ദിവസം നോൺവെജ് വിഭവമുണ്ടെന്ന് കര്‍ണാടക പൊലീസ് പറയുന്നുണ്ടെങ്കിലും കിട്ടുന്നത് ഒരു കഷ്ണമൊക്കെ മാത്രമാണെന്നും രവി പൂജാരി പറഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.
Read also: ആ കുഞ്ഞിന്റെ കൂടെ ഒരു നായ ഉണ്ടായിരുന്നെങ്കിലോ? അതില്‍പ്പരം സുരക്ഷ വേറെയില്ല; കുറിപ്പ് വൈറലാകുന്നു
അതേ സമയം രവി പൂജാരിയിൽ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങൾ ഇനിയും പുറത്ത് വരാനുണ്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്. രവി പൂജാരി നടത്തിയ വെളിപ്പെടുത്തലുകളിലൂടെ അന്വേഷണം കേരള പൊലീസിലെ ചില ഉദ്യോഗസ്ഥരിലേക്ക് നീളുകയാണ്. ക്വട്ടേഷൻ നൽകിയത് താനാണെന്ന് വെളിപ്പെടുത്തിയ രവി പൂജാരി മറ്റ് ചില കേസുകളും സമ്മതിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
Post Your Comments