ഇന്ത്യയുടെ വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷനില്‍ അഭിസംബോധന ചെയുന്നത് ഒരു ചരിത്ര മുഹൂര്‍ത്തമാണ്. ഇന്ത്യയും മധ്യ ഏഷ്യയും തമ്മിലുള്ള ബന്ധം സുദൃഢമാകുന്നതില്‍ മോഡി സര്‍ക്കാരിന്റെ നയതന്ത്രങ്ങള്‍ ഫലവത്താവുന്നുണ്ട് എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മന്ത്രിയുടെ ഈ സന്ദര്‍ശനം. യു എ ഇ, ടര്‍ക്കി,സൗദി അറേബ്യ,ഖത്തര്‍, ഈജിപ്ത് , ഇസ്രായേല്‍, പലസ്തീന്‍ തുടങ്ങി എല്ലാ രാജ്യങ്ങളുമായി മോഡി ഒരു ഊഷ്മളമായ ബന്ധം കെട്ടിപ്പടുത്തിട്ടുണ്ട്. അതില്‍ എടുത്തു പറയേണ്ടത് മുസ്ലിം രാജഭരണമുള്ള പ്രധാന രാജ്യങ്ങളായ യു എ ഇയും, സൗദി അറേബ്യയായും തമ്മില്‍ മാറിവന്ന സമവാക്യമാണ്.
പാകിസ്താനോട് അടുപ്പമുള്ള ഈ രാജ്യങ്ങളെ ഇന്ത്യയുടെ കൂടെ നിറുത്തുവാന്‍ മോഡി തന്ത്രത്തിന് സാധിച്ചിട്ടുണ്ട്. കാലങ്ങള്‍ക്കു മുന്‍പേ തന്നെ ഇരു രാജ്യങ്ങളുമായി നല്ല ബന്ധം ഉണ്ടായിരുന്നെങ്കിലും മോദിയുടെ കീഴില്‍ അത് ഒന്ന് കൂടി ഊട്ടിയുറപ്പിക്കപെട്ടു. മതതീവ്രവാദത്തിനും, ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുമെതിരെയുള്ള നിലപാടുകളില്‍ ഇന്ത്യക്കൊപ്പമാണ് ഇരു രാജ്യങ്ങളും. പണ്ട് പാകിസ്ഥാന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവര്‍ക്ക് നേരെ കണ്ണടച്ചിരുന്നവര്‍തന്നെ ഇന്ന് ആ ഭീകരപ്രവര്‍ത്തനങ്ങളെ ഭയപ്പെടുന്നു. അതുതന്നെയാണ് ഇന്ത്യയുടെ നിലപാടുകളെ പിന്തുണയ്ക്കാന്‍ അവരെ സമ്മര്‍ദ്ദത്തിലാക്കുന്നതും. ഏറ്റവും കൂടുതല്‍ മുസ്ലിങ്ങള്‍ ഉള്ള രാജ്യം എന്ന നിലയില്‍ കൂടിയാണ് ഇന്ന് ഇന്ത്യയെ ക്ഷണിക്കാന്‍ ഇസ്ലാമിക് കോഓപ്പറേഷന്‍ മുന്‍കൈഎടുത്തതും. സാമ്പത്തിക ഊര്‍ജ മേഖലകളില്‍ കവിഞ്ഞ ഒരു സൈനിക പങ്കാളിത്തത്തിനും വേണ്ടി വന്നാല്‍ ഇന്ത്യയുമായി സഹകരിക്കാന്‍ വരെ ഈ രാജ്യങ്ങള്‍ തയ്യാറായേക്കും.
അബുദാബി മിനിസ്ട്രിയില്‍ സുഷമ സ്വരാജ് സംസാരിക്കുമ്പോള്‍ അത് ഒരുതുടക്കമാണ് , നീണ്ടുനില്‍ക്കാന്‍ പോകുന്ന ഒരു സൗഹൃദത്തിന്റെ ആരംഭം. മനുഷ്യത്വം സംരക്ഷിക്കണമെങ്കില്‍ ഭീകരതയ്ക്ക് പണം നല്‍കുന്ന പ്രവണത രാജ്യങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ആ സമ്മേളനത്തെ ഓര്‍മ്മിപ്പിച്ചത്. പോരാട്ടം ഭീകരതയ്‌ക്കെതിരെയാണെന്നും ഏതെങ്കിലും മതത്തിനെതിരെയല്ലെന്നും വ്യക്തമാക്കിയായിരുന്നു സുഷമ സ്വരാജിന്റെ വാക്കുകള്‍. ഇത് സംസ്‌കാരത്തെ ചൊല്ലിയുള്ള തര്‍ക്കമല്ല. പക്ഷേ ആശയങ്ങളും സങ്കല്‍പങ്ങളും സംബന്ധിച്ചുള്ള ഏറ്റുമുട്ടലാണ്. ഭീകരതയ്‌ക്കെതിരേയാണ് പോരാടുന്നത് ഏതെങ്കിലും മതത്തിനെതിരേയല്ല. ലോകത്തിലെ എല്ലാ മതങ്ങളും നിലകൊള്ളുന്നത് സമാധാനം, അനുകമ്പ, സാഹോദര്യം എന്നിവയ്ക്ക് വേണ്ടിയാണെന്നും സുഷമ പറഞ്ഞു. ദൈവം ഒന്നാണെന്നും അതിനെ മനുഷ്യന്‍ വിവിധ രീതിയില്‍ ആരാധിക്കുക മാത്രമാണ് ചെയ്യുന്നതുമെന്ന ഋഗ്വേദ ദര്‍ശനത്തേയും അവര്‍ പരാമര്‍ശിച്ചു.
ഭീകരവാദം ജീവന് ഭീഷണിയാണ്. അത് ലോകത്തിനെ വലിയൊരു വിപത്തിലേക്ക് നയിക്കും. അതിര്‍ത്തി കടന്നുള്ള തീവ്രവാദം പാക്കിസ്ഥാന്‍ അവസാനിപ്പിക്കാതെ മേഖലയില്‍ സമാധാനം പുലരില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, സുഷമ സ്വരാജ് അതിഥിയായി പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച് സമ്മേളനത്തില്‍ നിന്ന് പാക്കിസ്ഥാന്‍ പിന്‍മാറിയിരുന്നു. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിനും ഇന്ത്യയുടെ തിരിച്ചടിക്കും ശേഷം ആദ്യമായി ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും വിദേശകാര്യമന്ത്രിമാര്‍ ഒരേ വേദിയിലെത്തുന്ന സമ്മേളനമാണിത്.
ഇന്ത്യയും ഐ ഓ സി യുമായി നല്ല ബന്ധം സ്ഥാപിക്കാതിരിക്കാന്‍ പാകിസ്ഥാന്റെ ഭാഗത്തു നിന്നും പണ്ട് മുതല്‍ ശ്രമമുണ്ട്. അത് ഇനിയും തുടരും എന്നതിനാല്‍ നമ്മള്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. ഇന്ത്യയുടെ കശ്മീരിലെ നയങ്ങളെ വിമര്‍ശിക്കാന്‍ ഓ ഐ സിയെ ഒരു ഉപകരണമാകാനും പാക്കിസ്ഥാന്‍ മടിക്കുകയില്ല.തങ്ങളുടെ അംഗരാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ വരുമ്പോള്‍ ചേരിചേരാ പ്രസ്ഥാനത്തെ പോലെ ദുര്‍ബലമായ ഒരു സംഘടനയാണ് ഓ ഐ സി. എന്നാല്‍ പാകിസ്താന്റെ ഇന്ത്യ വിരുദ്ധ പ്രസ്താവനകള്‍ എതിര്‍ക്കുന്ന ചിലരെങ്കിലും ഇന്ന് ഈ സഖ്യത്തിലുണ്ട് എന്നത് ആശ്വാസമാണ്. ചേരിചേരാ പ്രസ്ഥാനവും അറബ് ലീഗും നേരിട്ടപ്പോള്‍ അനേകം പ്രതിസന്ധികള്‍ ഐ ഓ സിയും നേരിടുന്നു. മറ്റു രാജ്യങ്ങളിലെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ അവസ്ഥയെ പറ്റി വേവലാതിപ്പെടുന്ന അവര്‍ സുന്നി ഷിയാ വംശങ്ങള്‍ തമ്മിലുള്ള പ്രശനത്തിനു ഇന്ന് വരെ പരിഹാരം കണ്ടെത്തിയിട്ടില്ല എന്നതും ഓര്‍ക്കണം.
Post Your Comments