KeralaLatest News

പൊന്നാനിയില്‍ നാലരവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ പിടിയില്‍

മലപ്പുറം: നാലരവയസുകാരിയെ പീഡിപ്പിച്ച കേസില്‍ കര്‍ണാടക സ്വദേശി പിടയില്‍. പൊന്നാനിയില്‍ മതപഠനത്തിനെത്തിയ കുട്ടിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തെ തുടര്‍ന്ന് ബങ്കല്‍കോട്ട് ലോകപ്പൂര്‍ സ്വദേശി ഹടപ്പാട് അശോക് ആണ് അറസ്റ്റിലായത്. ഒരാഴ്ച മുന്‍പാണ് പൊന്നാനിയിലെ മതപഠന കേന്ദ്രത്തില്‍ സംഭവം നടന്നത്. ഇവിടെ മതപഠനത്തിനെത്തിയ കുടുംബത്തിലെ നാലരവയസുകാരിയാണ് ക്രൂരമായ പീഡനത്തിനിരയായത്. കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചപ്പോള്‍ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്നാണ് പീഡനത്തിനിരയായ കാര്യം മനസിലായത്. സംഭവത്തില്‍ മതപഠന കേന്ദ്രത്തിന്റെ അധികൃതര്‍ തന്നെയാണ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. പിന്നീട് പൊലീസ് കേസ് അന്വേഷിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button