മലപ്പുറം : ജുവൈരിയ വധക്കേസിലെ പ്രതി അബ്ദുറഹിമാന് ജീവപര്യന്തം ശിക്ഷ വിധിച്ചു. 50,000 രൂപ പിഴയും മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി വിധിച്ചിട്ടുണ്ട്. മലപ്പുറം എടയൂരിലെ അബ്ദുറഹിമാന്‍റെ ഭാര്യയുടെ സഹോദരിയായ ജുവൈരിയയെ പ്രതി വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നു. 2015 ആഗസ്റ്റ് ആറിനാണ് സംഭവം നടന്നത്.
വീട്ടിൽ നിന്നും പ്രതി ജുവൈരിയയെ വീടിനടുത്തുള്ള പൂക്കാട്ടിരി തോടിനടുത്തേക്ക് കൊണ്ടുപോയ ശേഷം പാലത്തിന് മുകളിൽ നിന്ന് തള്ളിയിടുകയായിരുന്നു. തുടർന്ന് തോട്ടിലെത്തി പെൺകുട്ടിയെ മുക്കി കൊലപ്പെടുത്തി.തെളിവ് നശിപ്പിക്കുന്നതിനായി ജുവൈരിയുടെ വസ്ത്രങ്ങൾ വെള്ളത്തിൽ ഒഴുക്കിവിടുകയും ചെയ്തു. പെൺകുട്ടിയുടെ ഫോണും രണ്ട് സ്വർണവളകളും മോഷ്ടിക്കുകയും ചെയ്തു.
പെൺകുട്ടിയുടെ വീട്ടിൽ നിന്നും പ്രതി സ്വർണം മോഷ്ടിച്ചിരുന്നു. ഇതിൽ പെൺകുട്ടിക്ക് അബ്ദുറഹിമാനെ സംശയമുണ്ടായിരുന്നുവെന്നതാണ് കൊലപാതകത്തിന് കാരണമായി പറയുന്നത്. പ്രതിയുടെ ആദ്യഭാര്യ കൊലപ്പെടുത്തിയെന്നും കേസുണ്ടായിരുന്നു.
Post Your Comments