
ചങ്ങനാശ്ശേരി: ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 3.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മണിമല പൂവത്തോലി തീമ്പലങ്ങാട്ട് പറമ്പിൽ നോബിൻ ടി.ജോണിനെയാണ് കോടതി ശിക്ഷിച്ചത്. ഫാസ്റ്റ് ട്രക്ക് സെപ്ഷൽ കോടതി ജഡ്ജി പി.എസ്. സൈമ ആണ് ശിക്ഷിച്ചത്.
Read Also : കാക്കനാട് വീണ്ടും ഭക്ഷ്യ വിഷബാധ: വിഷബാധയേറ്റത് ആർടിഒയ്ക്ക്, ഹോട്ടൽ ആര്യാസ് അടപ്പിച്ചു
2022-ൽ ഏരുമേലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതി പിഴ അടച്ചാൽ തുക ഇരക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ മൂന്നു വർഷവും ആറ് മാസവും കൂടി ശിക്ഷ അനുഭവിക്കണം.
കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എൻ. ബാബുക്കുട്ടൻ, എ.എസ്.ഐ സുപ്രിയ, കെ. കവിത എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി.എസ്. മനോജ് ഹാജരായി.
Post Your Comments