കുട്ടനാട്: വേനൽ കടുത്തതോടെ അപ്പർ കുട്ടനാട്ടിലെ കൃഷി ഉപേക്ഷിച്ച് കര്‍ഷകര്‍. പാടങ്ങളില്‍ വെള്ളമെത്തിക്കാന്‍ നടപടിയുണ്ടാകാതെ വന്നപ്പോള്‍ നെൽപ്പാടങ്ങൾ കരിഞ്ഞുണങ്ങിയിരിക്കുകയാണ്. ഇതോടെയാണ് കടക്കെണിയിലായ കർഷകർ കൃഷി ഉപേക്ഷിച്ചത്. പമ്പ നദിയില്‍ ആവശ്യത്തിന് വെള്ളമുണ്ടെങ്കിലും പാടശേഖരങ്ങളിലേക്ക് വെള്ളമെത്തേണ്ട കനാലുകള്‍ കാട് പിടിച്ച് കിടക്കുകയാണ്. പ്രളയത്തില്‍ തകര്‍ന്ന കനാലുകളുടെ നവീകരണം ഉറപ്പ് നല്‍കിയെങ്കിലും പാലിച്ചില്ല. കൂടാതെ ചെറുകിട ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളിലെ മോട്ടോറും പമ്പ് സെറ്റ് പ്രളയത്തില്‍ നശിച്ചതും കർഷകർക്ക് തിരിച്ചടിയായി.
Post Your Comments