Latest NewsKerala

കാസര്‍കോട് കൊലപാതകം: അന്വേഷണ ഉദ്യേഗസ്ഥനെ മാറ്റിയ സംഭവത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത ആരോപണവുമായി ചെന്നിത്തല

കാസര്‍കോട്: കാസര്‍കോട് ഇരട്ടക്കൊലപാതക കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉന്നത സിപി എം നേതാക്കള്‍ക്ക് കേസിലുള്ള പങ്ക് പുറത്ത് വരാതിരിക്കാനാണ് ഉദ്യോഗസ്ഥനെ മാറ്റിയ
തെന്ന് ചെന്നിത്തല ആരോപിച്ചു. കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. അട്ടിമറിക്കപ്പെടും എന്നുറപ്പുള്ളതിനാല്‍ കേസ് സിബിഐക്ക് വിടാനുള്ള എല്ലാ വഴിയും തേടുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

ആരോഗ്യ കാരണങ്ങളാലാണ് അന്വേഷണത്തില്‍ നിന്നും മാറ്റിയത് എന്ന ക്രൈംബ്രാഞ്ച് എസ്പി മുഹമ്മദ് റഫീഖിന്റെ പ്രസ്താവന അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ല. ആരോഗ്യ കാരണങ്ങള്‍ കാണിച്ച് കേസന്വേഷണത്തില്‍ നിന്നും മാറി നില്‍ക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനെക്കൊണ്ട് പറയിപ്പിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ് എസ് പി വി എം മുഹമ്മദ് റഫീഖിനെ സര്‍ക്കാര്‍ മാറ്റിയത്. എറണാകുളത്തേയ്ക്കാണ് അദ്ദേഹത്തെ മാറ്റിയത്. ക്രൈം ബ്രാഞ്ച് എസ്പി സാബു മാത്യു ആണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button