
കേരള വനഗവേഷണസ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുള്ള സമയബന്ധിത ഗവേഷണപദ്ധതിയിൽ ഒരു ജൂനിയർ റിസർച്ച് ഫെല്ലോയുടെ താൽക്കാലിക നിയമനത്തിന് മാർച്ച് 11ന് രാവിലെ പത്തിന് തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂ നടക്കും. ബോട്ടണിയിലോ പ്ലാന്റ് സയൻസിലോ ഉള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. പ്രതിമാസം 25,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. പ്രായപരിധി 36 വയസ്. നിയമാനുസൃത ഇളവ് ലഭിക്കും. വിശദവിവരങ്ങൾക്ക്: www.kfri.res.in.
Post Your Comments