ന്യൂഡല്‍ഹി: ബലാക്കോട്ട് ഭീകരകേന്ദ്രത്തിലേയ്ക്ക് ഇന്ത്യനടത്തിയ വ്യോമാക്രമണം ജയ്‌ഷെ മുഹമ്മദ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. പരിശീലനകേന്ദ്രത്തില്‍ ഇന്ത്യ ബോംബിട്ടതായി ജയ്‌ഷെയുടെ തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരന്‍ മൗലാനാ അമര്‍ വെളിപ്പെടുത്തിയ ശബ്ദരേഖ പുറത്തു വന്നു.അതെ സമയം അക്രമണത്തില്‍ ജയ്‌ഷെയുടെ ആസ്ഥാനം തകര്‍ന്നിട്ടില്ലെന്നും ശബ്ദരേഖയില്‍ അവകാശപ്പെടുന്നു. ഒരു ദേശീയ മാദ്ധ്യമമാണ് ശബ്ദരേഖ പുറത്ത് വിട്ടത്. എന്നാൽ ജയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനത്തില്‍ ബോംബാക്രമണം നടന്നതായും 35 ഓളം മൃതദേഹങ്ങള്‍ സ്ഥലത്ത് നിന്നും ആംബുലന്‍സില്‍ പുറത്തേയ്ക്ക് കൊണ്ടുപോയെന്നുമാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
ബോംബാക്രമണം നടന്ന് മണിക്കൂറുകള്‍ക്കകം പ്രദേശം സൈന്യം വളഞ്ഞിരുന്നു. കനത്ത സുരക്ഷയിലായിരുന്നു പ്രദേശം. പോലീസ് ഉദ്യോഗസ്ഥരെപോലും അവര്‍ അകത്തേയ്ക്ക് കടത്തി വിട്ടില്ല. പോലീസ് ഉദ്യോഗസ്ഥരുടേയും ആരോഗ്യ പ്രവര്‍ത്തകരുടേയും മൊബൈല്‍ ഫോണ്‍ പോലും സൈന്യം പിടിച്ചുവെച്ചതായും ഇയാള്‍ വെളിപ്പെടുത്തി. പ്രാദേശിക ഭരണകൂടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് രഹസ്യ വിവരങ്ങള്‍ പുറത്ത് വിട്ടത്. ഇതിനിടെ പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ മസൂദ് അസ്ഹർ കൊല്ലപ്പെട്ടുവോ എന്ന സംശയം അന്താരാഷ്‌ട്ര മാധ്യമങ്ങളിൽ ഉയരുന്നു.
പാകിസ്ഥാനിൽ തന്നെ ഇയാൾ ഉണ്ടെന്ന പാകിസ്ഥാന്റെ സ്ഥിരീകരണവും ചികിത്സയിലാണെന്ന വാദവും ആണ് ഈ സംശയങ്ങൾക്ക് ഇട നൽകിയത്.ഇന്ത്യയുടെ കനത്ത തിരിച്ചടിയെ തുടർന്ന് ഇയാളെ സുരക്ഷിതമായി മാറ്റിയെന്ന വാർത്തകൾ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ബാലക്കോട്ടില്‍ പ്രവര്‍ത്തിക്കുന്ന ഭീകര ട്രെയിനിങ് സെന്ററില്‍ മസൂദ് അസര്‍ അടിക്കടി സന്ദര്‍ശനം നടത്താറുള്ളതാണ്.മസൂദ് അസ്ഹര്‍ പാക്കിസ്ഥാനില്‍ തന്നെ ഉണ്ടെന്നും കടുത്ത അസുഖം മൂലം പുറത്തിറങ്ങാതെ ഇരിക്കുകയുമാണെന്ന പാക് വിദേശകാര്യ മന്ത്രിയുടെ നിലപാടിനെ അന്താരാഷ്ട്ര സമൂഹം മുഖവിലക്കെടുക്കുന്നില്ല.
ഭീകര കേന്ദ്രത്തില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ മസൂദ് അസര്‍ കൊല്ലപ്പെട്ടാലും അത് ഒരിക്കലും പാക്കിസ്ഥാന്‍ അംഗീകരിക്കില്ല. ഇപ്പോൾ അസുഖമുണ്ടെന്നു വരുത്തി തീർത്ത ശേഷം ഇയാളുടെ മരണം സ്ഥിരീകരിക്കാനാണോ പാകിസ്ഥാൻ ഇങ്ങനെ ഒരു പ്രസ്താവന നടത്തിയതെന്നാണ് മാധ്യമങ്ങൾ സംശയിക്കുന്നത്.
Post Your Comments