ര ക്ത സംബന്ധമായ അപൂര്‍വ്വ രോഗം ബാധിച്ച് ഒരു യുവാവ്. രക്തം ചുവപ്പ് നിറത്തിലാകേണ്ടതിന് പകരം പാലുപോലെ വെളുത്ത് കട്ടിയായാണ് യുവാവിന്‍റെ ശരീരത്തിലെ രക്തം. ജര്‍മ്മനിയിലുളള വ്യക്തിയേയാണ് ഈ അപൂര്‍വ്വരോഗത്തിന്‍റെ പിടിയിലായിരിക്കുന്നത്. കലശമായ ഛര്‍ദ്ദിയും തലക്കറക്കത്തെ തുടര്‍ന്നായിരുന്നു ഇയാള്‍ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നത്. എന്നാല്‍ പരിശോധനയില്‍ രക്തത്തെ ബാധിക്കുന്ന അപൂര്‍വ്വരോഗം കണ്ടെത്തിയിരുന്നു. രക്തത്തിലെ ഫാറ്റി ട്രൈഗ്ലിസറൈഡ് മോളിക്ക്യൂളുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന അവസ്ഥയാണ് ഇതിന് . പിന്നില്‍. അധികമുള്ള ബ്ലഡ് പ്ലാസ്മയെ നീക്കം ചെയ്യുകയാണ് മുന്നിലുള്ള ചികിൽസാരീതി.
എന്നാൽ യുവാവിന്റെ നിലവിലെ സ്ഥിതി ഗുരുതരമാണ്. രക്തത്തിന്റെ കട്ടി കാരണം ചികിൽസയ്ക്ക് ഉപയോഗിക്കുന്ന മെഷീൻ വരെ ബ്ലോക്കായി. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ ഡോക്ടര്‍മ്മാരും കുഴങ്ങി. സാധാരണ ഒരാളുടെ രക്തത്തിലെ ട്രൈഗ്ലിസറൈഡിന്റെ അളവിനെക്കാൾ മുപ്പത്തിയാറ് ഇരട്ടിയാണ് ഇൗ യുവാവിന്റെ രക്തത്തിൽ. അവസാന പടിയെന്ന രീതിയില്‍ യുവാവിന്‍റെ ശരീരത്തില്‍ നിന്ന് 2 ലിറ്ററോളം രക്തം വലിച്ചെടുക്കുകയും പകരം അതേ സ്ഥാനത്ത് പകരം രക്തം ശരീരത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 5 ദിവസത്തോളമായി ചെയ്ത ഈ രീതി വിജയിക്കുകയും യുവാവിന്‍റെ ശരീരത്തിലുളള ട്രൈഗ്ലിസറൈഡിന്‍റെ ലെവല്‍ കുറയുകയും ചെയ്തിട്ടുണ്ട്.
Post Your Comments