KeralaLatest News

കേരള ചിക്കന്‍ പദ്ധതി: വീഴ്ച പറ്റിയിട്ടില്ലെന്ന് അധികൃതര്‍

കര്‍ഷകര്‍ക്ക് ന്യായമായ വിലയും വിപണിയില്‍ വിലസ്ഥിരതയും ലക്ഷ്യമിട്ടായിരുന്നു കേരള ചിക്കന്‍ പദ്ധതി

വയനാട്: കേരള ചിക്കന്‍ പദ്ധതിയെ കുറിച്ച് പ്രചരിക്കുന്ന ആക്ഷേപങ്ങള്‍ തെറ്റാണെന്ന് നോഡല്‍ ഏജന്‍സി. പദ്ധതിയില്‍ പ്രതിസന്ധിയില്ലെന്നും ല്ല ഇനം കോഴിക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്യുന്നതെന്നും സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതിനാലാണ് കര്‍ഷകര്‍ക്ക് സബ്‌സിഡി ലഭ്യമാക്കാത്തതെന്നും നോഡല്‍ ഏജന്‍സിയായ വയനാട് ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റി അറിയിച്ചു.

കര്‍ഷകര്‍ക്ക് ന്യായമായ വിലയും വിപണിയില്‍ വിലസ്ഥിരതയും ലക്ഷ്യമിട്ടായിരുന്നു കേരള ചിക്കന്‍ പദ്ധതി. നിശ്ചിത തുക കെട്ടിവെക്കുന്ന കര്‍ഷകന് കോഴിക്കുഞ്ഞുങ്ങളും തീറ്റയും സാങ്കേതിക സഹായവും മരുന്നും നോഡല്‍ ഏജന്‍സി ലഭ്യമാക്കും. എന്നാല്‍ നിലവാരമുള്ള കോഴിക്കുഞ്ഞുങ്ങളും തീറ്റയും ലഭ്യമാക്കുന്നില്ലെന്നായിരുന്നു ആക്ഷേപത്തെ തുടര്‍ന്ന് ഇതിന്‍ നിന്നും പൗള്‍ട്രി ഫാം അസോസിയേഷന്‍ പിന്‍മാറാന്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ പദ്ധതിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ ഫണ്ടുകള്‍ ലഭിക്കാത്തതിനാലാണ് സബ്‌സിഡി ലഭ്യമാക്കാത്തതെന്നും ബ്രഹമഗിരി സൊസൈറ്റി പറയുന്നു. പുതിയ ഫാമുകളും ഔട്ടലെറ്റും തുടങ്ങുന്നതിന് കൂടുതല്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ ലഭിക്കുന്നുണ്ട്. പദ്ധതിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമാണെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ബ്രീഡ് കമ്പനികളാണെന്നും ആരോപണം ഉയര്‍ന്നു വന്നിട്ടുണ്ട്്.

shortlink

Related Articles

Post Your Comments

Related Articles


Back to top button