ന്യൂഡല്‍ഹി•പാക് പിടിയില്‍ നിന്നും മോചിതനായി ഇന്ത്യയില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാക് സൈന്യത്തിന്റെ കടുത്ത മാനസിക പീഡനത്തിനിരയായതായി റിപ്പോര്‍ട്ട്. പാക് സൈനിക ഉദ്യോഗസ്ഥരില്‍നിന്ന് ശാരീരിക ഉപദ്രവം ഉണ്ടായില്ലെന്നും എന്നാല്‍ ഒരുപാട് മാനസിക പീഡനങ്ങളിലൂടെ കടന്നുപോകേണ്ടി വന്നതായി അഭിനന്ദന്‍ പറഞ്ഞതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ ദിവസം ഇന്ത്യയില്‍ തിരിച്ചെത്തിയ അഭിനന്ദന്‍ ഡല്‍ഹിയിലാണുള്ളത്. വ്യോമസേന മേധാവി ബി.എസ്. ധനോവയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വ്യോമസേന മേധാവിയുമായുള്ള കൂടിക്കാഴ്ചയില്‍ പാക് കസ്റ്റഡിയിലുണ്ടായ അനുഭവങ്ങള്‍ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.
കൂടാതെ, വൈദ്യപരിശോധനയ്ക്ക് വിധേയനായ അഭിനന്ദനെ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനും മുതിര്‍ന്ന വ്യോമസേന ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചിരുന്നു.
Sources: After returning from Pakistan, Wing Commander Abhinandan Varthaman has informed that though he was not physically tortured by the Pakistanis; he went through a lot of mental harassment. pic.twitter.com/x7C3lFsrSR
— ANI (@ANI) March 2, 2019
Post Your Comments