Latest NewsNewsIndia

അനധികൃതമായി ഇന്ത്യയിൽ കഴിഞ്ഞു വരികയായിരുന്ന പാകിസ്താനി വനിത അറസ്റ്റിൽ

ബംഗളൂരു : ഔദ്യോഗിക രേഖകളില്ലാതെ കഴിഞ്ഞ എട്ട് വർഷക്കാലമായി രാജ്യത്ത് കഴിഞ്ഞുവരികയായിരുന്ന പാകിസ്താനി വനിത അറസ്റ്റിൽ. ആധാർ കാർഡ് ഉൾപ്പെടെ ഇവരുടെ കൈവശമുള്ള എല്ലാ രേഖകളും വ്യാജമാണെന്ന് പോലീസ് പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 468, 471 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്.

Read Also : ജി സെവൻ ഉച്ചകോടിയില്‍ സുപ്രധാന നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി 

ഭക്തൽ സ്വദേശിയായ ജാവീദ് മൊഹിദ്ദീൻ റുക്‌നുദ്ദീന്റെ ഭാര്യ ഖദീജയാണ് അറസ്റ്റിലായത്.
ദുബായിൽവെച്ചാണ് ഖദീജയെ റുക്‌നുദ്ദീനെ വിവാഹം ചെയ്തത്. തുടർന്ന് ഇന്ത്യയിലേക്ക് വരുകയായിരുന്നു. ടൂറിസ്റ്റ് വിസയിലാണ് ഖദീജ രാജ്യത്ത് എത്തിത്. പിന്നീട് ഇവിടെ താമസിക്കുകയായിരുന്നു.

ഖദീജ പാക് സ്വദേശിനിയാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരുടെ വീട്ടിൽ എത്തിയ പോലീസ് രേഖകൾ ആവശ്യപ്പെടുകയായിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. ഈ വ്യാജ രേഖകൾ ഉപയോഗിച്ച് റേഷൻകാർഡ് ഉൾപ്പെടെ ഇവർ സ്വന്തമാക്കിയിരുന്നു.

ഫോറിനേഴ്​സ്​ ആക്​ട്​ പ്രകാരം കേസെടുത്ത്​ യുവതി​യെ മജിസ്​ട്രേറ്റിന്​ മുൻപിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button