![](/wp-content/uploads/2021/11/marriage-1-1.jpg)
ന്യൂഡൽഹി : ഗുരു നാനാക്ക് ജയന്തി ആഘോഷിക്കാൻ പാകിസ്താനിലേക്ക് പോയ കൊൽക്കത്ത സ്വദേശിനി കുറഞ്ഞ ദിവസത്തിനുള്ളിൽ പാകിസ്താൻ യുവാവുമായി പ്രണയത്തിലാവുകയും ഇസ്ലാം മതം സ്വീകരിച്ച് ഇയാളെ വിവാഹം കഴിക്കുകയും ചെയ്തതായി റിപ്പോർട്ട്. സിഖ് ജാഥയ്‌ക്കൊപ്പം പോയ രഞ്ജിത് കൗർ എന്ന വീട്ടമ്മയാണ് ലാഹോർ സ്വദേശിയായ മുഹമ്മദ് ഇമ്രാനെ വിവാഹം കഴിച്ചത്. എന്നാൽ വിവാഹം കഴിഞ്ഞെങ്കിലും യുവതിയെ പാകിസ്താനിൽ താമസിക്കാൻ പാക് അധികൃതർ അനുവദിച്ചില്ല .
തുടർന്ന് സിഖുകാരനായ ഭർത്താവിനൊപ്പം യുവതി ഇന്ത്യയിലേയ്‌ക്ക് തന്നെ മടങ്ങി.അതേ സമയം ബംഗാളി സിഖ് യുവതി പാകിസ്താൻ സ്വദേശിയെ വിവാഹം കഴിച്ച നടപടി തങ്ങൾക്ക് വലിയ നാണക്കേടുണ്ടാക്കിയതായി ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയുടെ മുൻ പ്രസിഡന്റും എസ്എഡി (ഡി) പ്രസിഡന്റ് പരംജിത് സിംഗ് സർന പറഞ്ഞു. അതേസമയം പാകിസ്താനിൽ പോകും മുൻപ് തന്നെ യുവതി മുഹമ്മദ് ഇമ്രാനുമായി സോഷ്യൽ മീഡിയയിലൂടെ ബന്ധപ്പെട്ടിരുന്നുവെന്നും ആരോപണമുണ്ട് .
അത് ഭർത്താവിന്റെ അറിവോടെയാണെന്നും പാകിസ്താനിൽ വെച്ച് ജസ്റ്റീസ് ഓഫ് പീസ് ഓഫീസിൽ ഹർജി നൽകി സിഖ് ഭർത്താവിന്റെ സാന്നിധ്യത്തിൽ ഇമ്രാനെ വിവാഹം കഴിച്ചതായും എംബസി വൃത്തങ്ങൾ പറഞ്ഞു .മാത്രമല്ല യുവതി ഇസ്ലാം മതം സ്വീകരിച്ച് പർവീൺ സുൽത്താന എന്ന് പുനർനാമകരണം ചെയ്തതായും എംബസി വൃത്തങ്ങൾ പറഞ്ഞു .
പാക് പഞ്ചാബിലെ രാജൻപൂർ സ്വദേശിയാണ് മുഹമ്മദ് ഇമ്രാൻ. രഞ്ജിത് കൗർ സിഖ് ഭർത്താവിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് പാക് കോടതിയിൽ കേസും നൽകിയിരുന്നു .എന്നാൽ തീർത്ഥാടക യാത്രയ്‌ക്കൊപ്പം വന്ന് ലാഹോറിൽ താമസിക്കാൻ പാക് ഉദ്യോഗസ്ഥർ യുവതിയെ അനുവദിച്ചില്ല. തുടർന്ന് വീണ്ടും യുവതി ഇന്ത്യൻ ഭർത്താവിനൊപ്പം തിരിച്ചെത്തി .
Post Your Comments