ന്യൂഡൽഹി; ദശാബ്ദങ്ങളായി പാകിസ്ഥാൻ അനുവർത്തിച്ചു പോരുന്ന സ്ഥിരം പ്രവർത്തനരീതി— തീവ്രവാദികൾക്ക് ആതിഥ്യവും രഹസ്യ സംരക്ഷണവും ഒരുക്കുക, അതേ തീവ്രവാദികൾ ഇന്ത്യയിൽ നടത്തുന്ന ഓരോ വൻ ആക്രമണങ്ങൾക്ക് ശേഷവും സമാധാനത്തിനായി കേഴുക. ഏതായാലും ഇത്തവണ ഇന്ത്യൻ സർക്കാരിന്റെ ഭാഗത്തു നിന്നുള്ള പ്രതികരണം കുറച്ച് വ്യത്യസ്തമായിരുന്നു. പാകിസ്ഥാൻ അതിർത്തിക്കുള്ളിലെ ജെയ്ഷെ മുഹമ്മദിന്റെ പ്രധാന ക്യാമ്പുകൾ വ്യോമാക്രമണത്തിലൂടെ തകർത്ത ഇന്ത്യയുടെ നടപടി അക്ഷരാർത്ഥത്തിൽ പാകിസ്ഥാനെ പിടിച്ചു കുലുക്കുന്നതായിരുന്നു.
പാകിസ്ഥാന് ഇനിയും നുണ പറയുന്നത് തുടരാം. പക്ഷെ ഇന്ത്യയ്ക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് സർജിക്കൽ സ്ട്രൈക്കിലൂടെയും ബലാക്കോട്ട് വ്യോമാക്രമണത്തിലൂടെയും മോദി സർക്കാർ തെളിയിച്ചിരിക്കുകയാണ്. 2008 നവംബർ 26ലെ മുംബൈ ഭീകരാക്രമണങ്ങൾക്ക് ശേഷം ഡിസംബർ രണ്ടാം തീയതി പാക് വിദേശകാര്യ മന്ത്രി പറഞ്ഞത് തങ്ങൾ ഇന്ത്യയുമായി എന്നും നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്നും ഇത് പരസ്പരം കുറ്റപ്പെടുത്തേണ്ട സമയമല്ലെന്നുമായിരുന്നു.
ഇന്ത്യയുമായി ഈ വിഷയത്തിൽ ഒരു സംയുക്ത അന്വേഷണത്തിന് തങ്ങൾ തയ്യാറാണെന്നും ഇന്ത്യയെ സഹായിക്കാൻ ഒരു സംഘത്തിനെ അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.തുടർന്ന് ആക്രമണത്തിന് ഉത്തരവാദിയായ ലഷ്കർഇത്വയിബ ചീഫ് ഹാഫീസ് സെയ്ദിനെ കൈമാറാൻ ഇന്ത്യ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പാകിസ്ഥാൻ തയ്യാറായിരുന്നില്ല. തെളിവില്ലെന്ന് പറഞ്ഞ് പാക് അന്വേഷണ സംഘവും തുടർന്ന് പാകിസ്ഥാൻ സർക്കാരും ഇന്ത്യയുടെ ആവശ്യം നിരാകരിക്കുകയായിരുന്നു.
എന്നാൽ ഇത്തവണ അഭിനന്ദനെ വെച്ച് വില പേശാൻ പോലുമുള്ള സമയം പാകിസ്ഥാന് ഇന്ത്യ നൽകിയില്ല. കറാച്ചിയിലേക്ക് ലക്ഷ്യം വെച്ച് നാവിക സേനയും വ്യോമസേനയും എന്തിനും തയ്യാറായി നിന്നപ്പോൾ യുദ്ധ പ്രഖ്യാപനത്തിനു മുൻപ് തന്നെ പാകിസ്ഥാൻ അഭിനന്ദനെ മടക്കി നൽകാമെന്ന് സമ്മതിക്കുകയായിരുന്നു.
Post Your Comments