ന്യൂഡല്‍ഹി: ബാലാകോട്ട് വ്യോമാക്രമണത്തില്‍ പാകിസ്ഥാന്റെ എഫ്16 യുദ്ധവിമാനം വെടിവച്ച് വീഴ്ത്തിയ അഭിനന്ദന് വര്ദ്ധമാന് പരമോന്നത സൈനിക ബഹുമതിയായ പരമവീരചക്ര ഏറ്റുവാങ്ങി. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് രാജ്യത്തെ പരമോന്നത ഇന്ത്യന്‍ സൈനിക ബഹുമതിയായ വീരചക്ര നല്‍കിയത്.
Read Also : ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: മൂന്നുപേര്‍ കസ്റ്റഡിയില്‍
പുല്‍വാമ ഭീകരാക്രമങ്ങള്‍ക്ക് പിന്നാലെ 2019 ഫെബ്രുവരിയില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ പാകിസ്ഥാന്റെ എഫ്16 യുദ്ധവിമാനം അഭിനന്ദന് വര്ദ്ധമാന് വെടിവച്ചിട്ടിരുന്നു. മിഗ്21 യുദ്ധവിമാനം ഉപയോഗിച്ചാണ് എഫ്16 യുദ്ധവിമാനത്തെ അഭിനന്ദന് വര്ദ്ധമാന് വെടിവച്ചിട്ടത്. എന്നാല്‍ ഇതിന് പിന്നാലെ അഭിനന്ദന് നിയന്ത്രിച്ചിരുന്ന മിഗ്21 ബൈസണ്‍ ജെറ്റ് മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നിരുന്നു. പാക്ക് അധീന കാശ്മീരില്‍ വീണ അഭിനന്ദനെ പാക് സൈന്യം പിടികൂടി തടവിലാക്കുകയായിരുന്നു.
ഇന്ത്യ നടത്തിയ ശക്തമായ ഇടപെടലുകള്‍ക്കൊടുവില്‍ അഭിനന്ദനെ പാക്കിസ്ഥാന് മോചിപ്പിച്ചിരുന്നു. ബാലാകോട്ട് വ്യോമാക്രമണത്തിലെ താരം അഭിനന്ദന് വര്ധമാന് തിരികെ എത്തിയശേഷം ഗ്രൂപ്പ് ക്യാപ്റ്റനായി വ്യോമസേന സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തിരുന്നു.
Post Your Comments