KeralaLatest News

ശത്രുരാജ്യത്തിൽ പോയി ധൈര്യത്തോടെ തിരിച്ചുവരുന്ന അഭിനന്ദനെക്കുറിച്ച് രാഹുൽ ഈശ്വർ

തിരുവനന്തപുരം : വ്യോമാക്രമണം ചെറുക്കുന്നതിനിടെ പാകിസ്ഥാൻ പിടിയിലായ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെക്കുറിച്ച് അയ്യപ്പ ധർമസേന പ്രസിഡന്റ് രാഹുൽ ഈശ്വർ. ഓരോ ഇന്ത്യക്കാരും പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് അഭിനന്ദന്റെ തിരിച്ചുവരവ്. പാകിസ്ഥാന്റെ കയ്യിൽലകപ്പെട്ടപ്പോൾ അഭിമാനത്തോടെ തലയുയർത്തി ശത്രു രാജ്യത്തിന് മറുപടി നൽകിയ അദ്ദേഹം ഓരോ ഇന്ത്യക്കാരനും ആവേശവും ഊർജവുമാണ്.

ശത്രുരാജ്യത്തിൽ പോയി ധൈര്യത്തോടെ തിരിച്ചുവരുന്ന അഭിനന്ദനെ ഇരുകയ്യും നീട്ടി ജയാരവത്തോടെ സ്വീകരിക്കേണ്ടതാണ്. തന്റെ ഉദ്യമത്തിൽ അദ്ദേഹം വിജയിച്ചു. പാകിസ്ഥാനികളോട് ധൈര്യപൂർവ്വം അദ്ദേഹം മറുപടി നൽകി. മാതാവും മാതൃഭൂമിയും സ്വർഗത്തേക്കാൾ മഹത്തരമാണെന്നാണ് പറയുന്നത്.ആ മാതൃഭൂമിയിലേക്ക് തിരിച്ചുവരുന്ന അഭിനന്ദനും അദ്ദേഹത്തിന്റെ കുടുംബത്തിനും എല്ലാ സൈനികർക്കും പ്രാർത്ഥനകളെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button