കൊച്ചി•യുദ്ധസമാനമായ സാഹചര്യം നിലനില്ക്കെ രാജ്യത്തെ ജനങ്ങളിൽ ആത്മവിശ്വാസം വളർത്തേണ്ട പ്രധാനമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രൊഫ. കെ.വി.തോമസ് എം.പി പറഞ്ഞു.
ഭീകരാക്രമണത്തിലും തുടർന്നുള്ള നടപടികളിലും ഇന്ത്യയിലെ മുഴുവൻ ജനങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും സൈന്യത്തിനും ഭരണ കൂടത്തിനും പിന്നിൽ ഉറച്ചു നില്കുകയാണ്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.പി.എ സർക്കാരിനെയും മുൻഭരണാധികാരികളെയും കുറ്റം പറഞ്ഞ് രാഷ്ട്രീയം കളിക്കുകയാണ്. തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന് ഭയന്ന് മോദി അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് വിളിച്ചു പറയുന്നത്.
ഡൽഹി കേന്ദ്രീകരിച്ച് സംഘർഷ സാധ്യത മനസ്സിലാക്കി നിർദ്ദേശം നല്കേണ്ട പ്രധാനമന്ത്രി മോദി പകരം രാഷ്ട്രീയ പരമായ യോഗങ്ങൾ നടത്തുന്നത് മാന്യമായ നടപടി അല്ല. ഉറി, പുൽവാമ, പത്താംകോട്ട് എന്നിവിടങ്ങളിൽ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ നമ്മുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിലും പ്രതിപക്ഷമോ ജനങ്ങളോ അതൊന്നും ഉന്നയിക്കാതെ സൈന്യത്തിൽ പിന്നിൽ ഒറ്റക്കെട്ടായി നിലകൊള്ളുകയാണ്. തന്റെഭാഗത്തു നിന്നുണ്ടായ വീഴ്ചകൾ മറക്കുന്നതിനാണ് മോദി മുൻ സർക്കാരിനെ കുറ്റപ്പെടുത്തുന്നത് എന്നും തോമസ് പ്രസ്താവനയിൽ പറഞ്ഞു.
Post Your Comments