NewsInternational

ഒസാമ ബിന്‍ ലാദന്റെ മകന്റെ തലയ്ക്ക് വില 7 കോടി

കൊല്ലപ്പെട്ട അല്‍ഖായിദ നേതാവ് ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദനെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം യുഎസ് ഡോളര്‍ അതായത് ഏകദേശം 7.09 കോടി രൂപ വാഗ്ദാനം ചെയ്തു യുഎസ് രംഗത്തെത്തി. ഒളിവിലായിരിക്കുന്ന ഹംസയെ കണ്ടെത്താന്‍ സഹായിക്കുന്ന തരത്തില്‍, അതായത് എവിടെയാണെന്നതു സംബന്ധിച്ച വിവരം നല്‍കുന്നതിനാണ് തുക വാഗ്ദാനം ചെയ്തിരിക്കുന്നത്. ഹംസ ബിന്‍ ലാദന്‍ തീവ്രവാദത്തിന്റെ മുഖമായി ഉയര്‍ന്നു വരുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാരിതോഷികം പ്രഖ്യാപിച്ചത്.

ഭീകര സംഘടനയിലെ വളര്‍ന്നുവരുന്ന യുവനേതാവാണ് ഹംസയെന്നു യുഎസ് അധികൃതര്‍ പറയുന്നു. ഒസാമ ബിന്‍ ലാദെന്റ മരണത്തിന് ശേഷം ഒതുങ്ങിയ അല്‍ഖ്വയ്ദയുടെ ഫ്രാഞ്ചൈസി നേതാവായി സജീവമാകാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ ഹംസ എന്നാണ് വിവരം.

പോരാട്ടങ്ങളുടെ കിരീടാവകാശി എന്നറിയപ്പെടുന്ന ബിന്‍ ലാദല്‍ നിലവില്‍ എവിടെയാണെന്നതിനെ കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നുമില്ല. പാക്കിസ്ഥാനിലോ, അഫ്ഗാനിസ്ഥാനിലോ സിറിയയിലോ ഇറാനിലെ വീട്ടുതടങ്കലിലോ ആണ് ഹംസ കഴിയുന്നതെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ കൃത്യമായ വിവരങ്ങളൊന്നും ലഭ്യമല്ല.

അഫ്ഗാന്‍- പാക്ക് അതിര്‍ത്തിയിലെ രഹസ്യതാവളത്തിലാണ് ഇയാള്‍ ഉള്ളതെന്നും സൂചനകല്‍ പുറത്ത് വരുന്നു. യുഎസ് നയതന്ത്ര സുരക്ഷാ അസിസ്റ്റന്റ് സെക്രട്ടറി മൈക്കല്‍ ടി. ഇവാനോഫാണ് ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ പിതാവിന്റെ കൊലയ്ക്കു പ്രതികാരമായി ഇതിനകം തന്നെ ഹംസ യുഎസിനും സഖ്യകക്ഷികള്‍ക്കും നേരെ ഹംസ ആക്രമണത്തിന് ആഹ്വാനം ചെയ്തിരുന്നു. ഈ വീഡിയോ ഓഡിയോ ടേപ്പുകള്‍ പുറത്തു വന്നതോടെയാണ് യുഎസ് ഹംസയ്ക്കായി വലവരിക്കാന്‍ തുടങ്ങിയത്. അല്‍ക്വയ്ദയുടെ യുവനേതാവിനെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചു. മൈക്കല്‍ ടി. ഇവാനോഫാണ് പ്രഖ്യാപനം നടത്തിയത്.

തന്റെ പിന്‍ഗാമിയായി ലാദന്‍ കരുതിയിരുന്നത് ഹംസയെയാണ്. ഇത് സംബന്ധിച്ച കത്തുകള്‍ യുഎസിന് ലഭിച്ചിരുന്നു. ഹംസ ബിന്‍ ലാദന് ഇപ്പോള്‍ 30 വയസ്സ് പ്രായമുണ്ടായിരിക്കുമെന്നാണ് കരുതുന്നത്. അബോട്ടാബാദില്‍ കൊല്ലപ്പെടുമ്പോള്‍ ഹംസയുടെ അമ്മയും ഭാര്യയുമായ ഖൈറാ സബറിന് ലാദന്‍ ഒപ്പം അവിടെ താമസിച്ചിരുന്നതായി യുഎസ് കണ്ടെത്തിയതാണ്.

ബിന്‍ ലാദന്റെ മരണത്തിന് ശേഷം ഹംസ ബിന്‍ ലാദന്‍ അല്‍ ഖ്വയ്ദയുടെ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ പോകുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.പിതാവിനെ കൊന്നതിന് പ്രതികാരം ചെയ്യുമെന്ന് ഹംസ ഭീഷണിപ്പെടുത്തിയിരുന്നതായും അമേരിക്ക ആരോപിക്കുന്നുണ്ട്. സിറിയയിലെ തീവ്രവാദികള്‍ ഒന്നിച്ചു നില്‍ക്കണമെന്നാവശ്യപ്പെടുന്ന വീഡിയോ ഹംസ ബിന്‍ ലാദന്‍ 2015 ല്‍ പുറത്തു വിട്ടിരുന്നു.

2001 സെപ്റ്റംബര്‍ 11ന് 3,000 പേര്‍ കൊല്ലപ്പെട്ട യുഎസിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന്റെ പേരില്‍, പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ബിന്‍ ലാദനെ 2011 ല്‍ യുഎസ് പ്രത്യേക സേന കൊലപ്പെടുത്തിയിരുന്നു.

അബോട്ടാബാദില്‍നിന്നു കണ്ടെടുത്ത ലാദന്റെ കത്തുകളും രേഖകളും അനുസരിച്ചു മക്കളിലെ പ്രിയപ്പെട്ടവനാണു ഹംസ. ഒസാമ ബിന്‍ലാദന്റെ മരണത്തിനു ശേഷം മൂന്ന് ഭാര്യമാരെയും മക്കളെയും അവരുടെ സ്വദേശമായ സൗദിയിലേക്ക് തിരികെ മടങ്ങാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഹംസയുടെ കാര്യത്തില്‍ അപ്പോഴും തര്‍ക്കം നിലനിന്നിരുന്നു. വര്‍ഷങ്ങളോളം മാതാവിനൊപ്പം ഇറാനിലായിരുന്നു ഹംസ.

shortlink

Related Articles

Post Your Comments

Related Articles


Back to top button