കന്യാകുമാരി: ധീര സൈനികന്‍ എയര്‍ഫോഴ്‌സ് വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ കുറിച്ച് രാജ്യം അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി. കന്യാകുമാരിയിലെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പ്രധാന മന്ത്രി അഭിനന്ദന്‍ വര്‍ദ്ധമാന്റെ ധീരതയെ പ്രശംസിച്ച് സംസാരിച്ചത്.
രാജ്യത്തിന് മുഴുവന്‍ മാതൃകയായ അഭിനന്ദ് വര്‍ദ്ധമാന്‍ തമിഴ്‌നാട്ടുകാരന്‍ ആണെന്നതിലും അഭിമാനമുണ്ടെന്നും ഉറിയിലെയും പുല്‍വാമയിലെയും ഭീകരാക്രമത്തിനും ശേഷം ധീര സൈനികരുടെ കരുത്ത് രാജ്യം കാണുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
മോദി വിദ്വേഷത്തിന്റെ പേരില്‍ ചില പാര്‍ട്ടികള്‍ ഇന്ത്യാവിദ്വേഷം തുടങ്ങിയിരിക്കുകയാണെന്നും അതുകൊണ്ട് രാജ്യം മുഴുവന്‍ നമ്മുടെ സേനകളെ തുണയ്ക്കുമ്പോള്‍ അവര്‍ മാത്രം സംശയിക്കുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.ഇവരുടെ പ്രസ്താവനകള്‍ പാക്കിസ്ഥാനെ സഹായിക്കുമ്പോള്‍, ഇന്ത്യക്ക് ദോഷമാണ് ചെയ്യുന്നത്. ഇവരുടെ പ്രസ്താവനകളാണ് പാക് പാര്‍ലമെന്റിലും പാക്കിസ്ഥാന്‍ റേഡിയോയിലും പലരും ഉദ്ധരിക്കുന്നത്. ഇവര്‍ നമ്മുടെ സേനാവിഭാഗങ്ങളെ പിന്തുണയ്ക്കുന്നുണ്ടോ എന്നും മോദി ചോദിച്ചു.
അതേസമയം പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ പോലും അഭിനന്ദനന്റെ ധീരതയെ പുകഴ്ത്തിയിരുന്നു. പാക് സൈന്യത്തിന്റ പിടിയിലാകുന്നതിന് മുമ്പ് അഭിനന്ദന്‍ ഇന്ത്യയ്ക്ക് ജയ് വിളിച്ചുവെന്നും ചില രേഖകളും മാപ്പും വിഴുങ്ങാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടാതെ ചില രേഖകള്‍ വെള്ളത്തില്‍ മുക്കി നശിപ്പിച്ചതായും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിമാനം തകര്‍ന്നതിനെ തുടര്‍ന്ന് നിയന്ത്രണ രേഖയില്‍ നിന്നും ഏഴ് കിലോമീറ്റര്‍ അകലെയാണ് അഭിനന്ദന്‍ പാരച്യൂട്ടില്‍ ഇറങ്ങിയത്. ഓടിക്കൂടിയ യുവാക്കളോട് ഇത് ഇന്ത്യയാണോ പാകിസ്ഥാനാണോ എന്ന് അഭിനന്ദന്‍ ചോദിച്ചുവെന്നും ആള്‍ക്കൂട്ടത്തിലൊരള്‍ ഇന്ത്യയാണെന്ന് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് അഭിനന്ദന്‍ ഇന്ത്യയ്ക്ക് അനുകൂല മുദ്രാവാക്യം മുഴക്കി. ഉടനെ യുവാക്കള്‍ പാക് സേനയ്ക്ക് അനുകൂല മുദ്രാവാക്യം വിളിച്ചു. ഇതോടെ അഭിനന്ദന്‍ കൈയ്യിലുണ്ടായിരുന്ന പിസ്റ്റളില്‍ നിന്നും ആകാശത്തേക്ക് വെടി ഉതിര്‍ത്ത് തന്നെ പിന്തുടര്‍ന്ന യുവാക്കള്‍ക്ക് നേരെ തോക്കു ചൂണ്ടി അരകിലോമീറ്റളോളം ഓടി. പിന്നീട് അദ്ദേഹം കുളത്തിലേക്ക് ചാടിയെന്നും കൈയ്യിലുണ്ടായിരുന്ന രേഖകള്‍ വള്ളത്തില്‍ മുക്കി നശിപ്പിച്ചുവെന്നും ചിലത് വിഴുങ്ങാന്‍ ശ്രമിച്ചുവെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഇതിന് ശേഷം സൈന്യമെത്തി അഭിനന്ദന്‍ വര്‍ദ്ധമാനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Post Your Comments