ഒറ്റപ്പാലം: സൈന്യത്തെ രാഷ്ട്രീയമുതലെടുപ്പിന് ഉപയോഗിയ്ക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രാജ്യതാത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനോടൊപ്പം യുദ്ധചിന്ത പ്രോത്സാഹിപ്പിക്കുന്നത് കപടദേശീയത വളര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.. എല്‍.ഡി.എഫിന്റെ കേരള സംരക്ഷണയാത്രയ്ക്ക് ഒറ്റപ്പാലത്ത് നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൈന്യത്തെ രാഷ്ട്രീയമുതലെടുപ്പിന് ഉപയോഗിക്കാന്‍ ശ്രമിക്കുന്നവരെ നിരുത്സാഹപ്പെടുത്തണം. സര്‍വകക്ഷിയോഗത്തിലുയര്‍ന്ന ഈ ആവശ്യം മോദിയും അമിത് ഷായും ആദ്യമേ ലംഘിച്ചു. മോദിക്കെതിരെ ചിന്തിക്കുന്ന ജനങ്ങളെ മറ്റു രീതിയിലേക്ക് മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എല്ലാ പ്രശ്‌നങ്ങളുടെയും മറുപടി യുദ്ധമല്ലെന്നും കാനം ഒറ്റപ്പാലത്ത് പറഞ്ഞു
സ്തീകളുള്‍പ്പെടെ തിങ്ങിനിറഞ്ഞ സദസ്സിന് മുന്നിലൂടെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് അണികള്‍ ചിറ്റൂരില്‍ ജാഥയെ വരവേറ്റത്. സി.പി.ഐ. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എല്‍.ഡി.എഫ്. നിയോജകമണ്ഡലം കണ്‍വീനര്‍ കെ. ചെന്താമര അധ്യക്ഷനായി. മന്ത്രി കെ. കൃഷ്ണന്‍കുട്ടി, സി.പി.എം. സംസ്ഥാനസെക്രട്ടേറിയറ്റംഗം എം.വി. ഗോവിന്ദന്‍, സി.കെ. നാണു എം.എല്‍.എ, പി. വസന്തം, ഷേക് പി. ഹാരിസ്, ഫാ. ആല്‍ബര്‍ട്ട് ആനന്ദ്രാജ്, കെ.ഇ. ഇസ്മയില്‍, ആര്‍. ശിവപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.
Post Your Comments