അടോരി: വിങ് കമാന്‍ഡര്‍ അഭിനന്ദനെ പാകിസ്ഥാനില്‍ നിന്നും ഏറ്റുവാങ്ങുന്നതിനോടനുബന്ധിച്ച് വാഗ അതിര്‍ത്തിയില്‍ ഇന്ത്യ നടത്താനിരുന്ന ബീറ്റിംഗ് റിട്രീറ്റ് റദ്ദാക്കി. അഭിനന്ദന്റെ കൈമാറ്റം വൈകിട്ടത്തേയ്ക്ക് മാറ്റിയതോടെയാണ് ചടങ്ങില്‍ നിന്നും പിന്മാറാന്‍ ഇന്ത്യ തീരുമാനിച്ചത്. അതേസമയം പാകിസ്ഥാന്‍ ബീറ്റിംഗ് റിപ്പോര്‍ട്ട് നടത്തുമെന്നാണ് അവസാനം വന്ന റിപ്പോര്‍ട്ട്.
മൂന്നു ദിവസം പാക് കസ്റ്റഡിയില്‍ കഴിഞ്ഞ ശേഷമാണ് അഭിനന്ദന്‍ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങിയെത്തുന്നത്. റാവല്‍പിണ്ടിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ ലാഹോറില്‍ എത്തിച്ച അദ്ദേഹത്തെ വൈകുന്നേരത്തോടെ വാഗാ അതിര്‍ത്തിയിലെത്തിക്കുമെന്നാണ് കരുതുന്നത്. ആദ്യം ഉച്ചയോടെയായിരിക്കും കൈമാറ്റം നടത്തുകയെന്ന് അറിയിച്ച പാകിസ്ഥാന്‍ പിന്നീട് ഇത് വൈകിപ്പിക്കുകയായിരുന്നു.
റെഡ് ക്രോസ് ആയിരിക്കും അഭിനന്ദനെ സ്വീകരിക്കുക എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അതിന് വിരുദ്ധമായി പാകിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് നേരിട്ടായിരിക്കും പാക് സൈന്യം അഭിനന്ദനെ കൈമാറുക എന്നാണ് അറിയുന്നത്.
Post Your Comments