ലാഹോര്‍: ഭീരുക്കളുടെയും തെമ്മാടികളുടെയും അത്യാഗ്രഹികളുടെയും നാടാണ് പാകിസ്ഥാനെന്ന് ഇമ്രാൻ ഖാന്റെ മുൻ ഭാര്യ റെഹം ഖാന്‍. താന്‍ സഞ്ചരിച്ച വാഹനത്തിന് നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തുവെന്നും ഇതാണോ ഇമ്രാന്‍ ഖാന്റെ പുതിയ പാകിസ്ഥാനെന്നും റെഹം ചോദിച്ചു.
Also Read:കേരള ടീമില്‍ ഇടംലഭിക്കാതെ വന്നപ്പോള്‍ വിരമിക്കലിനെ കുറിച്ച് ചിന്തിച്ചിരുന്നു: എസ് ശ്രീശാന്ത്
ഒരു വിവാഹ വേദിയിൽ നിന്ന് തിരികെ പോകുമ്പോൾ റെഹത്തിന്റെ കാറിന് നേര്‍ക്ക് ആക്രമണമുണ്ടായി. ഇതാണ് റെഹത്തിനെ ചൊടിപ്പിച്ചത്. തന്നെയും പേഴ്‌സണല്‍ സെക്രട്ടറിയേയും ഡ്രൈവറേയും ആയുധ ധാരികള്‍ നടുറോഡില്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തിയെന്നും റെഹം പറഞ്ഞു.
‘ഗൂഢനീക്കങ്ങളേക്കാള്‍ നേരിട്ടുള്ള പോരാട്ടങ്ങളെ ഞാൻ ഇഷ്ടപ്പെടുന്നു. മരണത്തെയോ പരിക്കിനെയോ ഞാൻ ഭയപ്പെടുന്നില്ല’, റെഹം ട്വിറ്ററില്‍ കുറിച്ചു. ഭീരുക്കളുടെയും തെമ്മാടികളുടെയും അത്യാഗ്രഹികളുടെയും നാട്ടിലേക്ക് സ്വാഗതമെന്നും റെഹം ട്വിറ്റില്‍ കുറിച്ചു.
Post Your Comments