KeralaLatest News

ആരോഗ്യ ഇൻഷുറൻസ്: അംഗത്വത്തിന് വിവരങ്ങൾ എട്ടിനകം നൽകണം

സംസ്ഥാന സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വത്തിനുള്ള വിവരങ്ങൾ ഇതുവരെ നൽകാത്ത ജീവനക്കാരും പെൻഷൻകാരും മാർച്ച് എട്ടിനുള്ളിൽ നിർബന്ധമായും ലഭ്യമാക്കണമെന്ന് ധനകാര്യ വകുപ്പ് അറിയിച്ചു. വിവരങ്ങൾ ജീവനക്കാർ വകുപ്പുതല നോഡൽ ഓഫീസർമാർ മുഖേനയും പെൻഷൻകാർ ട്രഷറികൾ മുഖേനയുമാണ് നൽകേണ്ടത്. വിശദാംശങ്ങൾക്ക് തൊട്ടടുത്ത ട്രഷറിയെ സമീപിക്കുകയോ, ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ വെബ്‌സൈറ്റായ www.medisep.kerala.gov.in സന്ദർശിക്കുകയോ ചെയ്യണം.

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സർക്കാരിൽ നിന്ന് ഗ്രാൻറ്-ഇൻ-എയിഡ് സ്വീകരിച്ചുവരുന്ന സർവകലാശാലകളിലെയും തനതു ഫണ്ടിൽനിന്നും ശമ്പളവും പെൻഷനും കൈപ്പറ്റുന്ന സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും എല്ലാ ജീവനക്കാർക്കും പെൻഷൻകാർക്കുമാണ് ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുന്നത്. അംഗത്വം നിർബന്ധിതമായതിനാൽ വിവരങ്ങൾ ലഭ്യമാക്കാൻ ആവശ്യപ്പെട്ടിരുന്നു. എല്ലാ ഗുണഭോക്താക്കളും വിവരങ്ങൾ ലഭ്യമാക്കാത്തതിനാലാണ് പുതിയ നിർദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button