![dalit groom visits temple under police protection](/wp-content/uploads/2019/03/dalit-groom-visits-temple-under-police-protection.jpg)
ഇൻഡോർ: ആചാരപരമായി വിലക്ക് നേരിടുന്ന ക്ഷേത്രത്തില്‍ പോലീസ് സംരക്ഷണയില്‍ ദളിത് യുവാവിന് വിവാഹം. മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള രാമക്ഷേത്രത്തിൽ വ്യാഴാഴ്ചയാണ് ദളിത് യുവാവ് വിവാഹിതനായത്. ഈ ക്ഷേത്രത്തില്‍ കയറുന്നതിന് ബലായിസ് എന്ന ദളിത് സമൂഹത്തിന് വിലക്കുണ്ട്. ഇത് ലംഘിച്ചാണ് അജയ് മാളവ്യ (22) എന്ന യുവാവ് വിവാഹിതനായത്.
അതേസമയം വിവാഹ സമയത്ത് ക്ഷേത്രത്തിൽ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്നും മതിയായ സുരക്ഷ ഒരുക്കിയിരുന്നെന്നും പോലീസ് വ്യക്തമാക്കി. ഔറംഗ്പുരയിലെ രാമക്ഷേത്രത്തിൽ ദളിത് വിഭാഗത്തിനു അയിത്തം കൽപ്പിക്കുന്നതായി അഖിസ ഭാരതീയ ബലായി മഹാസഭ ബുധനാഴ്ച ബെത്മ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഗ്രാമത്തിൽ ജാതിവിവിചേനം നിലനിൽക്കുന്നുവെന്നും ക്ഷേത്രത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന അജയ് മാളവ്യയുടെ വിവാഹത്തിന് പോലീസ് സംരക്ഷണം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് പോലീസ് സുരക്ഷ ഒരുക്കിയത്. അതേസമയം 2009ല്‍ അജയ് മാളവ്യയുടെ ജേഷ്ടന്റെ വിവാഹ ഘോഷയാത്ര നടക്കുന്പോള് അതിനുള്ളിലേയ്ക്ക് ചിലർ കല്ലെറിഞ്ഞെന്ന് ഇവര്‍ വ്യക്തമാക്കുന്നു.
Post Your Comments