കൊച്ചി: ഒരേ ഒരു ദിവസത്തെ ചര്‍ച്ച കൊണ്ട് ഇടത് മുന്നണിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കാനാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സീറ്റ് വിഭജനത്തൽ നിലവിൽ എൽഡിഎഫിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും കോടിയേരി പറഞ്ഞു.
പുതുതായി മുന്നണിയിൽ എത്തിയവർക്ക് സീറ്റ് ഉണ്ടാകുമോ എന്ന് ചർച്ച നടത്താതെ പറയാനാകില്ല. എറണാകുളം മണ്ഡലത്തിൽ അടക്കം സ്ഥാനാർത്ഥികൾക്ക് ക്ഷാമം ഇല്ലെന്നും കോടിയേരി ബാലകൃഷ്ണൻ കൊച്ചിയിൽ പറഞ്ഞു.
കാസർഗോഡ് കൊലപാതകം അപലപനീയം തന്നെയാണ്. ഇരട്ടക്കൊലപാതക കേസിൽ നിർദാക്ഷിണ്യം നടപടി വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നതായും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കാസര്‍കോട്ടെ കോൺഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം തെരഞ്ഞെടുപ്പിന് വിഷയമാകില്ലെന്നും കോടിയേരി പ്രതികരിച്ചു
Post Your Comments