UAELatest NewsGulf

യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

റാസ് അല്‍ക്കയ്മ :  യുഎഇയിലെ ഇരു സ്ഥലങ്ങളിലായുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജിസിസി രാജ്യത്ത് നിന്നുളള ഒരാളാണ് മരിച്ചത്.പരിക്കേറ്റ മറ്റൊരാള്‍ 30 കാരനായ ഇന്ത്യക്കാരനാണ്. പരിക്കേറ്റ വ്യക്തിയെ ഇപ്പോള്‍ തൊട്ടടുത്തുളള ഈശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കുന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഏറെ വെെകിയ സന്ധ്യാ സമയത്ത് ഒരു പാര്‍സല്‍ സംബന്ധമായ കാര്യത്തിനായി പോകുമ്പോള്‍ റാസ് അല്‍ക്കയ്മ എന്ന സ്ഥലത്ത് വെച്ചാണ് ഇന്ത്യക്കാരന്‍ അപകടത്തില്‍പെട്ടത്. സാക്വര്‍ (Saqr hospital.) എന്ന ആശുപത്രിയിലാണ് ഇദ്ദേഹത്തെ ചികില്‍സക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്.

ഉം അല്‍ ക്വുവായിന്‍ എന്ന സ്ഥലത്ത് വെച്ചാണ് ജിസിസിക്കാരനായ വ്യക്തി അപകടത്തില്‍ മരണപ്പെട്ടത്. തഷീലിന് സമീപമുളള അല് ലിറ്റിഹാഡ് റോഡിലെ ട്രാഫിക് നിര്‍ദ്ദേശിക്കാത്ത സ്ഥലത്തിലൂടെ നീങ്ങുമ്പോള്‍ ഇതേ ദിശയില്‍ തന്നെ വന്ന ഒരു വനിത ഓടിച്ച വാഹനം വന്ന് ഇടിച്ചാണ് മരണം സംഭവിച്ചത്. ഷേക്ക് ഖലീഫ ആശുപത്രിയില്‍ വെച്ചാണ് ഇദ്ദേഹം മരണപ്പെട്ടത്.

വാഹനം ഓടിക്കുന്നവരും കാല്‍ നടക്കാരും ട്രാഫിക് പോലീസ് നിര്‍ദ്ദേശിച്ചിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ റോഡില്‍ പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button