Latest NewsNewsIndia

സൈന്യത്തിന്റെ ആക്രമണം രാജ്യത്ത് മോദി തരംഗം സൃഷ്ടിക്കുമെന്ന പ്രസ്താവനയില്‍ മറുപടിയുമായി യദ്യൂരപ്പ

ബെംഗളൂരു: പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ തിരിച്ചടി രാജ്യത്ത് മോദി തരംഗം ഉണ്ടാക്കുമെന്ന വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബി എസ് യദ്യൂരപ്പ രംഗത്ത്. സാഹചര്യം ബിജെപിക്ക് അനുകൂലമാണെന്നും തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്നും യദ്യൂരപ്പ പറയുന്നു.

ഭീകരര്‍ക്കെതിരെയുള്ള ആക്രമണം കര്‍ണാടകത്തില്‍ 22 സീറ്റുവരെ ബിജെപിക്ക് നേടിത്തരുമെന്ന് പറഞ്ഞിട്ടില്ലെന്നും ഇരുപത്തിരണ്ട് സീറ്റ് നേടുമെന്ന് താന്‍ ആദ്യമായിട്ടല്ല പറയുന്നതെന്നാണ് യദ്യൂരപ്പയുടെ ന്യായീകരണം. അന്തരീക്ഷം ഓരോ ദിവസവും ബിജെപിക്ക് അനുകൂലമാവുകയാണ്. ഇന്ത്യയുടെ തിരിച്ചടി യുവാക്കള്‍ക്കിടയില്‍ ബിജെപിക്ക് അനുകൂലമായ വികാരം ഉണ്ടാക്കിയിട്ടുണ്ടെന്നും ഇതിന്റെ ഫലം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അറിയാമെന്നും യെദ്യൂരപ്പ നേരത്തേ പറഞ്ഞിരുന്നു. ഇതുവഴി കര്‍ണാടകത്തില്‍ 22 സീറ്റ് വരെ ബിജെപി നേടുമെന്നുമായിരുന്നു യദ്യുരപ്പ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button