വാഷിംഗ്ടണ്‍: ഇന്ത്യ-പാക് പ്രശ്നത്തില്‍ ഇടപെട്ട് വീണ്ടും അമേരിക്ക. ഇരു രാജ്യങ്ങളിലേയും അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതോടെയാണ് അമേരിക്ക വിഷയത്തില്‍ വീണ്ടും ഇടപെട്ടത്. ഇന്ത്യയിലേയും പാകിസ്ഥാന്റേയും ഇപ്പോഴത്തെ അവസ്ഥയില്‍ ആശങ്കയുണ്ടെന്നും സൈനിക നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്നും പെന്റഗണ്‍ അറിയിച്ചു.
സൈനിക നടപടികളുമായി ഇനിയും മുന്നോട്ട് പോകാതിരിക്കാന്‍ ശ്രമം നടത്താന്‍
യുഎസ് ആക്ടിംഗ് ഡിഫൻസ് സെക്രട്ടറി പാട്രിക് ഷാൻഹാൻ ആവശ്യപ്പെട്ടു. അതേസമയം ഇന്ത്യ-പാക് വിഷയത്തില്‍ നിലപാട് അറിയിച്ച് കാനഡയും രംഗത്തെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം നിര്‍ത്തി വയ്ക്കണമെന്ന് കാനഡ ആവശ്യപ്പെട്ടു.
കൂടാതെ കഴിഞ്ഞ ദിവസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോപിയോ സൈനിക നടപടികൾ നിർത്തവയ്ക്കണമെന്നും സംയമനം പാലിക്കണമെന്നും പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയോട് ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. മേഖലയിൽ സമാധാനവും സുരക്ഷയും നിലനിർത്തണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോടും പോംപിയോ പറഞ്ഞു.
Post Your Comments