മുംബൈ: ഇന്ത്യ-പാക് വ്യോമാക്രമണത്തിനിടെ പാക്സേനയുടെ പിടിയിലായ ഇന്ത്യന്‍ വ്യോമസേനയിലെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ അപമാനിക്കും വിധം ട്വിറ്ററില്‍ പോസ്റ്റിട്ട പാക് നടി വീണാ മാലിക്കിനെതിരെ പ്രതിഷേധം.
”എല്ലാം വിടൂ…! ഇങ്ങനെയൊരു മീശ ഞാനിതിന് മുന്‍പ് കണ്ടിട്ടില്ല”- ഇതാണ് വിവാദമായ പാക് നടി വീണാ മാലികിന്റെ ട്വീറ്റ്. എന്നാല്‍ ഇതിന് കുറിയ്ക്ക് കൊള്ളുന്ന മറുപടിയുമായാണ് ബോളിവുഡ് നടി സ്വര ഭാസ്കര്‍ രംഗത്തെത്തിയിരിക്കുന്നത്.
‘ നിങ്ങളോടും കുഷ്ടം പിടിച്ച നിങ്ങളുടെ മനസിനോടും ലജ്ജ തോന്നുന്നു. ഞങ്ങളുടെ ഓഫീസര്‍ ഹീറോയാണ്, ധൈര്യശാലിയാണ്, മാന്യതയുടെ മുഖമാണ് അദ്ദേഹത്തിന്. അദ്ദേഹത്തെ ചോദ്യം ചെയ്ത പാക് സൈനീകനും, സമാധാനം ആഗ്രഹിക്കുന്ന പാക് ജനങ്ങളും പുലര്‍ത്തുന്ന മാന്യതയെങ്കിലും നിങ്ങള്‍ കാണിക്കൂ”- എന്നാണ് സ്വര മറുപടി നല്‍കിയത്. ട്വീറ്റിലൂടെ തന്നെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
പ്രതിപക്ഷ ബഹുമാനം കൂടാതെയുള്ള വീണാ മാലിക്കിന്റെ പ്രസ്താവനയ്ക്കെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അതിര്‍ത്തി ലംഘിച്ചെത്തിയ പാക് വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് മിഗ് 21 വിമാനം തകര്‍ന്ന് പൈലറ്റ് അഭിനന്ദന് വര്ധമാന് പാക് സൈന്യത്തിന്റെ പിടിയിലാകുന്നത്. വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ മോചിപ്പിക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. അഭിനന്ദന് നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അഭിനന്ദനെ മുന്‍നിര്‍ത്തി പാക്കിസ്ഥാന് വിലപേശലിന് നീങ്ങുകയാണെന്ന സൂചനകളും പുറത്ത് വരുന്നു.
Post Your Comments