Latest NewsKerala

ഭൂമി ഇടപാട് കേസില്‍ ജോയിസ് ജോര്‍ജ് എംപിക്ക് സബ് കളക്ടര്‍ നോട്ടീസ് അയച്ചു

ഇടുക്കി: കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട് കേസില്‍ജോയ്‌സ് ജോര്‍ജ് എംപിയ്ക്ക് ദേവികുളം സബ് കളക്ടര്‍ രേണു രാജ് നോട്ടീസ് അയച്ചു. ഭൂരേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. മാര്‍ച്ച് 7 ന് രേഖകള്‍ സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.

ജോയ്‌സ് ജോര്‍ജ് എംപിയുടെ കൊട്ടക്കമ്പൂരിലെ ഭൂമിയുടെ പട്ടയം വേണ്ടത്ര വിശദീകരണം തേടാതെ സബ്കളക്ടര്‍ റദ്ദാക്കിയെന്ന് ഇടുക്കി ജില്ല കളക്ടര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പട്ടയം റദ്ദാക്കിയതില്‍ പുനരന്വേഷണത്തിന് കളക്ടര്‍ ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന് വീണ്ടും പട്ടയ രേഖകള്‍ ഹാജരാക്കാന്‍ എംപിയോട് കഴിഞ്ഞ ജൂലെയില്‍ സബ്കളക്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനെതിരെ ജോയ്‌സ് ലാന്‍ഡ് റവന്യൂ കമ്മീഷണറെ സമീപിച്ചു. അതേസമയം എംപിയുടെ അപേക്ഷ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നിരസിച്ചു. തുടര്‍ന്നാണ് ഭൂരേഖകള്‍ ഹാജരാക്കാന്‍ സബ് കളക്ടര്‍ ആവശ്യപ്പെട്ട് കളക്ടര്‍ വീണ്ടും എംപിക്ക് നോട്ടീസ് അയച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button