Latest NewsInternational

ട്രംപ് -കിം നിര്‍ണായക കൂടിക്കാഴ്ച ഇന്ന് വിയറ്റ്നാമിൽ

വിയറ്റ്നാം: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഇന്ന് വിയറ്റ്നാമിൽ നടക്കും.ആണവ നിരായുധീകരണം അടക്കമുള്ള വിഷയങ്ങൾ ചർച്ച പറയും. ഇന്നലെ ഇരുവരും നടത്തിയത് സൗഹൃദ കൂടിക്കാഴ്‍ചയായിരുന്നുവെന്ന് ട്രംപ് അറിയിച്ചിരുന്നു.

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ഉത്തരകൊറിയൻ പ്രതിനിധി കിം യോങ് ചോയ് എന്നിവരും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.ചർച്ചയ്ക്ക് ശേഷം ഇരുരാജ്യങ്ങളും ഇന്ന് സംയുക്തമായി കരാറിൽ ഒപ്പുവയ്ക്കാനും സാധ്യതയുണ്ട്. ഉത്തരകൊറിയയുമായുള്ള ഉപരോധം പൂര്‍ണമായി അവസാനിപ്പിക്കുന്ന തീരുമാനമാകുമെന്നാണ് നിരീക്ഷകർ കരുതുന്നത്. ആണവ നിരായൂധീകരണം സാധ്യമായാൽ ഉത്തരകൊറിയക്ക് വൻസാമ്പത്തിക ശക്തിയാകാമെന്ന് നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നു.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം നടന്ന കൂടിക്കാഴ്ചയില്‍ പ്രതീക്ഷ ഉണ്ടെന്ന് കിം ജോങ് ഉന്നും പ്രതികരിച്ചു. എട്ടുമാസം മുമ്പ് സിംഗപ്പൂരില്‍ നടന്ന ആദ്യ ഉച്ചകോടിയില്‍ ആണവനിരായുധീകരണത്തിന് ധാരണയായെങ്കിലും നടപടികള്‍ ഏറെ മുന്നോട്ടുപോയിരുന്നില്ല. വിയറ്റ്നാം തലസ്ഥാനമായ ഹാനോയിലെ മെട്രോ പോള്‍ ഹോട്ടലിലാണ് ഉച്ചകോടി നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button