ന്യൂഡല്‍ഹി: അക്രമത്തിന് തുനിഞ്ഞ് ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ പാക്കി യുദ്ധ വിമാനങ്ങളെ ഇന്ത്യന്‍ വ്യോമസേന ഏത് വഴി വന്നോ ആ വഴി തിരിച്ചോടിച്ചു. നിയന്ത്രണ രേഖ മറികടന്ന്എ എത്തിയ പാക്കിസ്ഥാന്‍റെ 24 യുദ്ധവിമാനങ്ങളെയാണ് ഇന്ത്യന്‍ വ്യോമസേന പ്രത്യാക്രമണത്തിലൂടെ തുരത്തിയത്. രാവിലെ പത്തോടെയാണ് വിമാനങ്ങള്‍ ആക്രമണത്തിനു ശ്രമിച്ചത്. നിയന്ത്രണരേഖ മറികടന്ന് പത്തു കിലോമീറ്റര്‍ ഉള്ളിലേക്ക് വിമാനങ്ങള്‍ പറന്നെത്തിയിരുന്നു. എന്‍ടി ടിവിയാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് . സമാധാനത്തിന് ചര്‍ച്ചക്ക് തയ്യാര്‍ എന്നൊക്കെ പറയുന്ന പാക് തന്നെയാണ് വീണ്ടും പ്രകോപനപരമായ നീക്കവുമായി വരുന്നത്.
പാക്കിസ്ഥാന്‍റെ എട്ട് എഫ്-16 വിമാനങ്ങള്‍, നാല് മിറാഷ്-3 വിമാനങ്ങള്‍, നാല് ചൈനീസ് നിര്‍മിത ജഐഫ്-17 വിമാനങ്ങള്‍ എന്നിവയാണ് നിയന്ത്രണ രേഖ കവച്ച് വെക്കാന്‍ നീക്കം നടത്തിയത് കൂടാതെ ഈ പറഞ്ഞ വിമാനങ്ങള്‍ക്ക് സംരംക്ഷണം നല്‍കുന്നതിന് ബാക്കി വരുന്ന വിമാനങ്ങളും വട്ടമിട്ട് പറന്നിരുന്നു. എന്നാല്‍ വെറും 8 വിമാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ പ്രത്യാക്രമണത്തില്‍ പാക്കികളുടെ 24 വിമാനവും പേടിച്ചോടി .
സുഖോയ്, മിറാഷ് വിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി ലംഘിച്ചെത്തിയ വിമാനങ്ങളെ തുരത്താന്‍ ഉപയോഗിച്ചത്. അതിര്‍ത്തികടക്കാനുളള ശ്രമം വ്യേമസേന നിഷ് ഫലമാക്കിയെങ്കിലും നിയന്ത്രണരേഖയിലെ ഇന്ത്യന്‍ സെനിക താവളങ്ങളില്‍ ബോംബിടാന്‍ പാക്ക് ശ്രമം നടത്തി .എന്നാല്‍ ആ ശ്രമത്തിനൊന്നും ഇന്ത്യയുടെ പ്രത്യാക്രമണ നിര അവസരം നല്‍കിയില്ല. വിരട്ടി ഓടിച്ചു.
Post Your Comments