ഇസ്ലാമാബാദ്: ഇന്ത്യ -പാക് അതിർത്തിയിലൂടെ പോകുന്ന സംഝോധ എക്സ്പ്രസ് സർവ്വീസ് പാകിസ്ഥാൻ നിർത്തിവച്ചു. അതിർത്തിയിൽ പ്രശ്നങ്ങൾ നടക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ സര്‍വ്വീസ് നിര്‍ത്തി വയ്ക്കാനാണ് പാകിസ്ഥാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
6 എസ് സ്ലീപ്പര്‍ കോച്ചുകളും എസി 3 ടയര്‍ കോച്ചുകളും ഉള്‍പ്പെടുന്നതാണ് സംഝോധ എക്സ്പ്രസ്. 1976 ജൂലൈ 22 നാണ് സംഝോധ എക്സ്പ്രസ് സര്‍വ്വീസ് ആരംഭിക്കുന്നത്. 1971 ലെ യുദ്ധത്തിന് ശേഷം ഷിംല കരാര്‍ അനുസരിച്ചാണ് സര്‍വ്വീസ് ആരംഭിച്ചത്.
അതേസമയം വ്യോമഗതാഗതത്തിന് ഏർപ്പെടുത്തിയ നിരോധനം തുടരുകയാണ്. വിമാനം യാത്ര പുറപ്പെടാൻ തുടങ്ങിയ സമയത്താണ് സര്‍വ്വീസ് റദ്ദാക്കിയത്. മറ്റു രാജ്യങ്ങൾ ഇസ്‍ലാമാബാദ്, കറാച്ചി, ലാഹോര്‍ സര്‍വീസുകള്‍ ഇന്നലെ നിർത്തിവെച്ചിരുന്നു.
Post Your Comments