
ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാക് തടവ് കാരനെ കല്ലെറിഞ്ഞ് കൊന്ന സംഭവത്തില്‍ കൂടെയുളള തടവുകാര്‍ക്കെതിരെ കേസ്. ഭജന്‍, അജിത്, മനോജ്, കുല്‍വീന്ദര്‍ എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റത്തിന് കേസ്. ഷഫീറുള്ള എന്ന പാക് തടവുകാരനാണ് കൊല്ലപ്പെട്ടിരുന്നത് . ചാരപ്രവര്‍ത്തനത്തെത്തുടര്‍ന്ന് ശിക്ഷിക്കപ്പെട്ട ഷഫീറുള്ള 2011 മുതല്‍ തടവിലായിരുന്നു.
പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചത്. സംഭവത്തില്‍ രണ്ട് ജയില്‍ വാര്‍ഡന്മാരെ സസ്പെന്‍ഡ് ചെയ്യുകയും ജയില്‍ സൂപ്രണ്ട് സഞ്ജയ് യാദവ്, ഡെപ്യൂട്ടി ജയിലര്‍ ജഗദീഷ് ശര്‍മ എന്നിവരെ സ്ഥലം മാറ്റുകയും ചെയ്തു.
Post Your Comments