തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ജൂറി ചെയര്മാന് കുമാര്‍ സാഹ്നി. മികച്ച ചിത്രത്തിന്റെ സംവിധായകനു തന്നെയാണ് മികച്ച സംവിധായകനുള്ള അവര്‍ഡ് നല്‍കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. ജൂറിയിലെ മറ്റംഗങ്ങളുടെ ഭിന്ന നിലപാടിനെ കുറിച്ച് അവരോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘എന്റെ അഭിപ്രായവും വിശ്വാസവും മികച്ച സിനിമയുടെ സംവിധായകനാണ് മികച്ച സംവിധായകന്’ എന്ന് സാഹ്നി പറഞ്ഞു. ഇതാദ്യമായാണ് അവാര്‍ഡ് പ്രഖ്യാപനത്തില്‍ നിന്നും ജൂറി ചെയര്മാന് വിട്ടു നില്‍ക്കുന്നത്. മികച്ച ചിത്രം കാന്തന് ഇന്ത്യയില്‍ എക്കാലത്തും നിര്‍മിക്കപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണെന്നും കുമാര്‍ സാഹ്നി വ്യക്തമാക്കി.
അതേസമയം അനാരോഗ്യം മൂലമാണ് ജൂറി ചെയര്മാന് അവാര്‍ഡ് പ്രഖ്യാപനത്തില്‍ പങ്കെടുക്കാതെതിരുന്നതെന്നായിരുന്നു ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗിക വിശദീകരണം.
Post Your Comments