KeralaLatest News

പരിഹാരക്രിയയ്‌ക്കെത്തി 350 പവൻ കവർന്ന ദിവ്യൻ പിടിയിലായി

കുമരനല്ലൂർ : പ്രശ്‌ന പരിഹാരക്രിയയ്‌ക്കെത്തി സ്ത്രീകളെ പറ്റിച്ച് 350 പവൻ കൈക്കലാക്കിയ വ്യാജ ദിവ്യൻ പിടിയിലായി.മലപ്പുറം ജില്ലയിലെ പുറത്തൂർ പാലക്കവളപ്പിൽ ഷിഹാബുദ്ദീൻ (36) ആണു പിടിയിലായത്. പറക്കുളത്ത് തയ്യൽ കട നടത്തുകയാണ് ഇയാൾ.

സത്രീകൾ മാത്രമുള്ള വീടുകളും അവരുടെ കുടുംബ പ്രശ്നങ്ങളും മനസിലാക്കി മൊബൈൽ നമ്പർ കൈക്കലാക്കുകയാണ് തട്ടിപ്പിന്റെ ആദ്യ പടി. പിന്നീട് പ്രശ്നപരിഹാരം നടത്താൻ കഴിയുന്ന മുസ്ലിയാരാണെന്ന് പറഞ്ഞു പറഞ്ഞ് ഫോണിൽ വിളിക്കുകയും 30 പവൻ വരെ സ്വർണം ആവശ്യപ്പെടുകയും ചെയ്യും.

വീട്ടിലേക്ക് ആളെ അയയ്ക്കാമെന്നു പറഞ്ഞ് ഷിഹാബുദ്ദീൻ തന്നെ വീട്ടിലെത്തി സ്വർണം കൈപ്പറ്റുകയാണ് ചെയ്തിരുന്നത്. സ്വർണം നൽകിയിട്ടും പ്രശ്നം തീരാത്തതും കൊടുത്ത സ്വർണം തിരച്ചുകിട്ടാത്തതും കാണിച്ച് ആനക്കര സ്വദേശിനിയായ സ്ത്രീ തൃത്താല പോലീസിൽ പരാതി നൽകിയിരുന്നു. ഇയാൾക്കെതിരെ തിരൂർ കൽപകഞ്ചേരി പോലീസ് സ്റ്റേഷനലും സമാനമായ 22 കേസുകൾ ഉള്ളതായി പറയുന്നു. ഇത്തത്തിൽ പല സ്ത്രീകളെയും ഇയാൾ കബിളിപ്പിച്ച് സ്വർണം തട്ടിയിട്ടുണ്ട്. പലരും നാണക്കേട് ഭയന്ന് പരാതി നൽകിയിട്ടുമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button