ന്യൂ ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിന് തിരിച്ചടി. ദിനപത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം ഒഴിയാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. കേസില്‍ സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവയ്ക്കുകയായിരുന്നു. അതേസമയം അസോസിയേറ്റഡ് ജേര്‍ണലിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളുകയും ചെയ്തു. രണ്ടാഴ്ചക്കകം കെട്ടിടം ഒഴിയണമെന്നാണ് കോടതിയുടെ ഉത്തരവ്.
1962-ല്‍ ദിനപത്രം പ്രസിദ്ധീകരിക്കാനാണ് അസോസിയേറ്റ് ജേര്‍ണലിന് കെട്ടിടം ലീസിന് നല്‍കിയത്. അസോസിയേറ്റ് ജേര്‍ണലിന്റെ ഉടമസ്ഥതയിലുള്ള നാഷണല്‍ ഹെറാള്‍ഡിന്റെ ഓഹരികള്‍ സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും അംഗങ്ങളായ യംങ് ഇന്ത്യ കമ്പനിയിലേക്ക് മാറ്റിയിരുന്നു.
അതേസമയം കെട്ടിടത്തില്‍ ഇപ്പോള്‍ പത്രം പ്രസിദ്ധീകരിക്കുന്നില്ലെന്ന് കാണിച്ച് കേന്ദ്ര നഗരവികസന മന്ത്രാലയം കെട്ടിടം ഒഴിയാന്‍ നോട്ടീസ് നല്‍കി. ഇതിനെതിരെ നല്‍കിയ ഹര്‍ജി ഡല്‍ഡഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തേ തള്ളിയിരുന്നു. ഈ നടപടിക്കെതിരെ അസോസിയേറ്റ് ജേര്‍ണല്‍ നല്‍കിയ ഹര്‍ജിയിലാണ് ഇന്നത്തെ ഉത്തരവ്.
Post Your Comments