ഇസ്ലാമാബാദ്: ഇസ്ലാമിക രാഷ്ട്രങ്ങളുടെ സമ്മേളനത്തില്‍ നിന്ന് പാകിസ്ഥാന്‍ പിന്മാറി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് പാകിസ്ഥാന്‍ അറിയിച്ചു.
അബുദാബിയില്‍ വെള്ളി, ശനി എന്നീ രണ്ടു ദിവസങ്ങളിലായാണ് ഇസ്ലാമിക രാഷ്ട്രങ്ങളിലെ അന്താരാഷ്ട്ര സമ്മേളനം നടക്കുന്നത്. ഇതിലേക്ക് ഇന്ത്യയെ വിളിച്ചതില്‍ നേരത്തേ പാകിസ്ഥാന്‍ പ്രതിഷേധമറിയിച്ചിരുന്നു. ബലാകോട്ട് പ്രത്യാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയെ ഒഴിവാക്കണമെന്നായിരുന്നു പാകിസ്ഥാന്റെ ആവശ്യം. അതേസമയം ഇത് അംഗീകരിക്കാന്‍ യു.എ.ഇ തയ്യാറായില്ല. സാഹചര്യത്തിലാണ് യോഗം തന്നെ ബഹിഷ്‌കരിക്കുന്നുവെന്നും സമ്മേളനത്തില്‍ നിന്ന് പിന്‍മാറുന്നുവെന്നും പാകിസ്ഥാന്‍ വ്യക്തമാക്കിയത്.
പുല്‍വാമ ഭീകരാക്രമണത്തിനെതിരെ ഇന്ത്യ ബാലാകോട്ടില്‍ നടത്തിയ പ്രത്യാക്രമണം ് അവകാശത്തിന് മേലുള്ള കടന്നു കയറ്റമായാണ് പാകിസ്ഥാന്‍ പറയുന്നത്. എന്നാല്‍ അമേരിക്കയും യുഎന്നും ഉള്‍പ്പടെ ഇന്ത്യക്ക് പിന്തുണയുമായി എത്തിയത് പാകിസ്ഥാന് വന്‍ തിരിച്ചടിയാണ്.
Post Your Comments