ഇടുക്കി : ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം നല്‍കി കൊണ്ടുള്ള ഉത്തരവ് സര്‍ക്കാരാണ് പുറപ്പെടുവിച്ചിരുന്നതെങ്കില്‍ 55 ലക്ഷം സ്ത്രീകള്‍ മല കയറിയേനെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വനിതാ മതിലില്‍ അണിനിരന്ന 55 ലക്ഷം സ്ത്രീകളും മലകയറും. എല്‍.ഡി.എഫ്. വിശ്വാസികള്‍ക്കെതിരാണെന്ന് വരുത്തി തീര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ട്. സുപ്രീം കോടതി ഉത്തരവ് ഇറക്കിയതിന്, തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ ഞങ്ങള്‍ കാണിച്ചുതരാം എന്നാണ് ചിലര്‍ പറയുന്നത്. ഇവിടെ കോടതി ഒരു നിയോജക മണ്ഡലത്തിലും മത്സരിക്കുന്നില്ല. അതിനാല്‍ വിശ്വാസ സമൂഹത്തെ ഇടുപക്ഷത്തിനെതിരേ തിരിച്ച് നേട്ടമുണ്ടാക്കാനാണ് യു.ഡി.എഫും, ബി.ജെ.പി.യും ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
കേരള സംരക്ഷണ യാത്രക്ക് നെടുങ്കണ്ടത്തു നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സംഘാടക സമിതി ചെയര്‍മാന്‍ പി.കെ.സദാശിവന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി എം.എം.മണി, ജോയ്സ് ജോര്‍ജ് എം.പി., ഇ.എസ്.ബിജിമോള്‍ എം.എല്‍.എ., സി.പി.എം.ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രന്‍, സി.പി.ഐ.ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍, പി.എന്‍.വിജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു
Post Your Comments