ഇസ്ലാമാബാദ്: ബാലകോട്ട് ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് മുന്നറിയിപ്പു നല്‍കി പാകിസ്ഥാന്‍. പാക് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയ്ക്കു നല്‍കുന്ന തിരിച്ചടി സര്‍പ്രൈസ് ആയിരിക്കുമെന്നാണ് ഗഫൂര്‍ പറഞ്ഞു. ഇസ്ലാമാബാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പാക് സൈനിക മേധാവി.
‘സര്‍പ്രൈസിനായി കാത്തിരുന്നോളൂ. മറുപടി തീര്‍ച്ചയായും ഉണ്ടാകും. അത് തീര്‍ത്തും വ്യത്യസ്തമായിരിക്കും’.തിരിച്ചടി നല്‍കാന്‍ പാക് സൈന്യം തീരുമാനിച്ചു കഴിഞ്ഞു. കൃത്യസമയത്തു തന്നെ തിരിച്ചടിച്ചിരിക്കും. സൈന്യത്തെ വിപൂലികരിക്കാനുള്ള നടപടികള്‍ നടന്നുവരികയാണെന്നും ആസിഫ് ഗഫൂര്‍ പറഞ്ഞു.
ഇന്ത്യ യുദ്ധത്തിന്റെ വഴിയിലാണ്. നിങ്ങള്‍ക്ക് ഞങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ് ലക്ഷ്യമെങ്കില്‍, അതുതന്നെ ലഭിക്കും. സിവിലിയന്‍ ഏരിയകള്‍ ലക്ഷ്യമിട്ട് തീവ്രവാദ ഗ്രൂപ്പുകളെ ഒന്നടങ്കം ഇല്ലാതാക്കിയെന്ന് തെളിയിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും ഗഫൂര്‍ ആരോപിച്ചു.
Post Your Comments