പാലക്കാട്: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലാവധിക്കുമുമ്പ് വി ടി ഭട്ടതിരിപ്പാട് സാംസ്‌കാരിക സമുച്ചയം യാഥാര്‍ഥ്യമാകുമെന്ന് മന്ത്രി എ കെ ബാലന്‍. സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വി ടി ഭട്ടതിരിപ്പാട് സാംസ്‌കാരിക സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വിദേശ സഞ്ചാരികള്‍ക്ക് ജില്ലയിലെ എല്ലാ സാംസ്‌കാരിക കേന്ദ്രങ്ങളിലേക്കും സമുച്ചയത്തില്‍നിന്ന് പോകാന്‍ സൗകര്യമൊരുക്കും.
നാടിനെ വളര്‍ത്തിയവരുടെ ഓര്‍മ നിലനിര്‍ത്താനും അവരുടെ സംഭാവന പുതുതലമുറയ്ക്ക് പകരാനും എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. എം ബി രാജേഷ് എംപി, കലക്ടര്‍ ഡി ബാലമുരളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി, സി കെ രാജേന്ദ്രന്‍, ടി കെ നാരായണദാസ്, കെ ആര്‍ ഗോപിനാഥ്, ഓട്ടൂര്‍ ഉണ്ണികൃഷ്ണന്‍, എ ഭാസ്‌കരന്‍, കലാമണ്ഡലം ശിവന്‍ നമ്പൂതിരി, മുണ്ടൂര്‍ സേതുമാധവന്‍, പി ടി നരേന്ദ്ര മേനോന്‍, നേമം പുഷ്പരാജ് എന്നിവര്‍ സംസാരിച്ചു.
Post Your Comments