തിരുവനന്തപുരം: ജമ്മു കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന് പാക്കിസ്ഥാന് ഇന്ത്യനല്‍കിയ തിരിച്ചടിയെ അഭിനന്ദിച്ച് സുരേഷ്‌ഗോപി. പാക്കിസ്ഥാനിലേക്ക് കടന്ന് കയറി ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ മൂന്ന് ഭീകര ക്യാമ്പുകള്‍ തകര്‍ന്നു. പാക്കിസ്ഥാനിലെ ജയ്‌ഷെ മുഹമ്മദ് കേന്ദ്രങ്ങളില്‍ ഇന്ന് പുലര്‍ച്ചെയാണ് ഇന്ത്യ വ്യോമാക്രമണം നടത്തിയെന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. ബാലകോട്ട് അടക്കം മൂന്ന് കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 300ഓളം പേര്‍ കൊല്ലപ്പെട്ടതായുമാണ് സൂചന. സംഭവത്തില്‍ സൈന്യത്തെ അഭിനന്ദിച്ചിരിക്കുകയാണ് സുരേഷ് ഗോപി.
പുല്‍വാമ ആക്രമണം നടന്ന് കൃത്യം പന്ത്രണ്ട് ദിവസത്തിനു ശേഷമാണ് ഇന്ത്യ തിരിച്ചടിച്ചത്. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങള്‍ എന്നിവ ഉപയോഗിച്ചായിരുന്നു തിരിച്ചടി. ധീരന്മാരായ ജവാന്മാരുടെ മരണത്തിനു പകരമായി പാക്ക് അധിനിവേശ കശ്മീരിലെ നാല് ഭീകരതാവളങ്ങളാണ് ഇന്ത്യ തകര്‍ത്തത്. ഏകദേശം മുന്നൂറോളം തീവ്രവാദികള്‍ കൊല്ലപ്പെട്ടു. എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിര്? എന്നാണ് സുരേഷ് ഗോപി സാമൂഹ്യമാധ്യമത്തിലൂടെ ചോദിച്ചത്.
Post Your Comments