ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നല്‍കിയ ശക്തമായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്ഥാനും ഒരുപോലെ സംയമനം പാലിക്കണമെന്ന് ചൈന.
നിയന്ത്രണം പാലിച്ച്, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തണമെന്നും ചൈന ആവശ്യപ്പെട്ടു. 12 മിറാഷ് യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ച് ബാലാകോട്ടിലെ ജയ്‌ഷെ മുഹമ്മദ് ഭീകര ക്യാമ്പ് ഇന്ത്യ തകര്‍ത്തിരുന്നു. 21 മിനുട്ട് നീണ്ട ഇന്ത്യന്‍ പോര്‍ വിമാനങ്ങളുടെ ആക്രമണത്തില്‍ മുതിര്‍ന്ന ഒരു ജെയ്‌ഷെ കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.
ഇന്ന് ഇന്ത്യ ചൈനയുള്‍പ്പടെയുള്ള രാജ്യങ്ങളുടെ പ്രതിനിധികളെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. എന്ത് സാഹചര്യത്തിലാണ് ഇന്ത്യ ഇത്തരമൊരു ആക്രമണം നടത്തിയതെന്ന കാര്യത്തിലാണ് ഇന്ത്യ വിശദീകരണം നല്‍കിയത്. അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കും ഇന്ത്യ വിശദീകരണം നല്‍കിയിട്ടുണ്ട്.
Post Your Comments