ന്യൂഡല്‍ഹി : പുല്‍വാമയിലെ ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി തുടങ്ങി. പാകിസ്ഥാൻ അധിനിവേശ കാശ്മീരിൽ ഇന്ത്യ കടന്നു കയറി ഭീകരാക്രമണ കേന്ദ്രങ്ങളിൽ തിരിച്ചടിക്കാൻ തുടങ്ങിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതിർത്തിയിലെങ്ങും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. കാശ്മീരിലെ ഭീകരതാവളങ്ങളില്‍ ഇന്ത്യന്‍ സേന ആക്രമണം ശക്തമാക്കിയതോടെ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പാക്കിസ്ഥാനും ലംഘിച്ചു.
രജൗജിയിലും പൂഞ്ചിലും അതിശക്തമായ വെടിവയ്ക്കാണ് നടക്കുന്നത്. അതിനിടെ ഇന്ത്യന്‍ വ്യോമ സേനാ വിമാനങ്ങള്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയെന്ന് പാക് സൈന്യം ആരോപിച്ചു. എന്നാൽ ഇക്കാര്യം ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യൻ വ്യോമ സേനയുടെ തിരിച്ചടിയില്‍ ആര്‍ക്കും പരിക്കേറ്റില്ലെന്നും പാകിസ്ഥാൻ വിശദീകരിക്കുന്നു. കാശ്മീരിലേക്ക് കൂടുതല്‍ നുഴഞ്ഞു കയറ്റക്കാരെ അയയ്ക്കാനായി അതിര്‍ത്തിയില്‍ പാക് സേന നിര്‍ത്താതെ വെടിവയ്ക്കുകയാണ്.
ഇന്ത്യയും തിരിച്ചടിക്കുന്നുണ്ട്. രജൗജിയിലും പൂഞ്ചിലും ജനവാസ കേന്ദ്രങ്ങളേയും ആക്രമിക്കുന്നുണ്ട്. നൗഷേരയിലും സാധാരണക്കാര്‍ക്ക് പരിക്കേറ്റു. ഇതോടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ ഇന്ത്യ ഒഴിപ്പിക്കുകയാണ്. യുദ്ധം അനിവാര്യതയിലേക്ക് നീങ്ങുന്നുവെന്നാണ് സൂചന. ഇറാനും അഫ്ഗാനിസ്ഥാനും ഇന്ത്യയ്ക്ക് പിന്തുണ നല്‍കുന്നുണ്ട്.
Post Your Comments