Latest NewsIndia

ക​ല്‍​ബു​ര്‍​ഗി വ​ധ​ക്കേ​സ്  –   ഗൗ​രി ല​ങ്കേ​ഷ് കേസന്വേഷണ സംഘമായ  എസ്ഐടിക്ക്

ന്യൂ​ഡ​ല്‍​ഹി:  പ്ര​മു​ഖ ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ എം.​എം. ക​ല്‍​ബു​ര്‍​ഗി വധക്കേസ് സുപ്രീം കോടതി പുതിയ അന്വേഷണ സംഘത്തെ ഏല്‍പ്പിച്ചു. ഗൗ​രി ല​ങ്കേ​ഷ് വധക്കേസിന്‍റെ അന്വേഷണ ചുമതലയുളള സെപെഷില്‍ ഇന്‍വസ്റ്റിഗേഷന്‍ ( എസ് ഐ ട് ) പ്രത്യേക അന്വേഷണ സംഘത്തിനാണ് കോടതി കേസ് കെെമാറിയിരിക്കുന്നത്. ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി​യു​ടെ ദ​ര്‍​വാ​ദ ബെ​ഞ്ച് അന്വേഷണത്തിന്‍റെ മേ​ല്‍​നോ​ട്ടം വ​ഹി​ക്ക​ണമെന്നും നിര്‍ദ്ദേശമുണ്ട്. സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ക​ല്‍​ബു​ര്‍​ഗി​യു​ടെ ഭാ​ര്യ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

ന​രേ​ന്ദ്ര ധ​ബോ​ല്‍​ക്ക​ര്‍, ഗോ​വി​ന്ദ് പ​ന്‍​സാ​രെ, ഗൗ​രി ല​ങ്കേ​ഷ് എ​ന്നി​വ​രു​ടെ മ​ര​ണ​വു​മാ​യി ക​ല്‍​ബു​ര്‍​ഗി വ​ധ​ത്തി​നു സ​മാ​ന​ക​ള്‍ ഉ​ണ്ടെ​ന്നാ​യി​രു​ന്നു ഉ​മാ​ദേ​വി ക​ല്‍​ബു​ര്‍​ഗി ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്ന​ത്. ധ​ബോ​ല്‍​ക്ക​ര്‍ വ​ധ​ക്കേ​സ് അ​ന്വേ​ഷി​ച്ചി​രു​ന്ന സി​ബി​ഐ​യും ഇ​ക്കാ​ര്യം ബോം​ബെ ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ലും ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ജ​സ്റ്റീ​സ് ആ​ര്‍.​എ​ഫ് ന​രി​മാ​ന്‍, ജ​സ്റ്റി​സ് വി​നീ​ത് സ​ര​ണ്‍ എ​ന്നി​വ​രു​ടെ ബെ​ഞ്ച് ഈ കാര്യം ശരിയെന്ന് നിരീക്ഷിക്കുകയും ചെയ്തു.

കേ​സ് മ​ഹാ​രാ​ഷ്ട്ര എ​സ്‌​ഐ​ടി​ക്കു കൈ​മാ​റേണ്ടെന്ന് ക​ര്‍​ണാ​ട​ക അ​ഡീ​ഷ​ണ​ല്‍ അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ല്‍ ദേ​വ​ദ​ത്ത് കാ​മ​ത്ത് വാ​ദം കോടതി അംഗീകരിക്കുകയും ക​ര്‍​ണാ​ട​ക എ​സ്‌​ഐ​ടി അ​ന്വേ​ഷി​ക്കാ​നും ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി ബെ​ഞ്ച് മേ​ല്‍​നോ​ട്ടം വ​ഹി​ക്കാനും ഉത്തരവിറക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button